
ഷിരൂര്‍: മണ്ണിന് അടിയില്‍പ്പെട്ട അര്‍ജുനുവേണ്ടി നടത്തുന്ന തിരച്ചില്‍ ഈശ്വര്‍ ഷെല്‍പെ അവസാനിപ്പിച്ചു. തിരച്ചിലിലെ പ്രതിസന്ധിയെക്കുറിച്ച് മുങ്ങല്‍ വിദഗ്ദ്ധനും മത്സ്യത്തൊഴിലാളിയുമായ ഈശ്വര്‍ മാല്‍പെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദൗത്യം അവസാനിപ്പിക്കാനുള്ള മാല്‍പെ സംഘത്തിന്റെ തീരുമാനം.
ഗംഗാവലി പുഴയിലെ ദൗത്യം അതീവ ദുഷ്‌കരമെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു. പുഴയുടെ അടിയില്‍ ഒട്ടും കാഴ്ചയില്ല. സ്വന്തം റിസ്‌കിലാണ് പുഴയില്‍ ഇറങ്ങുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പുഴയുടെ അടിത്തട്ടില്‍ വലിയ പാറക്കെട്ടുകളും മരങ്ങളും തടിക്കഷണങ്ങളുമുണ്ട്. ഇരുമ്പു കഷണം രണ്ടുതവണ ശരീരത്തില്‍ തട്ടി. ഇതുവരെ നദിയില്‍ മൂന്ന് പോയിന്റില്‍ മാല്‍പെ മുങ്ങിത്തെരഞ്ഞിരുന്നു. ഇളകിയ മണ്ണാണ് അടിയില്‍ ഉള്ളത്. പുഴയുടെ അടിയില്‍ വൈദ്യുതി കമ്പികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.