• Home  
  • നിരക്കു കൂട്ടി ജനത്തെ ഇരുട്ടിലാക്കാന്‍ കെഎസ്ഇബി; മൂന്നുവര്‍ഷത്തേക്കുള്ള വൈദ്യുതിനിരക്കു വര്‍ധനയ്ക്ക് ശുപാര്‍ശ
- Keralam

നിരക്കു കൂട്ടി ജനത്തെ ഇരുട്ടിലാക്കാന്‍ കെഎസ്ഇബി; മൂന്നുവര്‍ഷത്തേക്കുള്ള വൈദ്യുതിനിരക്കു വര്‍ധനയ്ക്ക് ശുപാര്‍ശ

തിരുവനന്തപുരം: 2027 വരെയുള്ള വര്‍ഷങ്ങളിലെ വൈദ്യുതി നിരക്കു പരിഷ്‌കരിക്കാനൊരുങ്ങി കെഎസ്ഇബി. ഈ ആവശ്യം ഉന്നയിച്ചു കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കി. ഈ വര്‍ഷം 34 പൈസയും 2025-26 ല്‍ 24 പൈസയും 2026-27 ല്‍ 5.90 പൈസയും വീതം നിരക്കു വര്‍ധിപ്പിക്കാനാണു ശുപാര്‍ശ. ഇതോടെ വൈദ്യുതി നിരക്ക് കുത്തനെ ഉയരുമെന്ന് ഉറപ്പായി. നിലവിലെ താരിഫ് വര്‍ധനയില്‍ നിന്നു വ്യത്യസ്തമായി വൈദ്യുതി ഉപയോഗം കൂടുന്ന ജനുവരി മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ വേനല്‍ക്കാല താരിഫ് (സമ്മര്‍ […]

തിരുവനന്തപുരം: 2027 വരെയുള്ള വര്‍ഷങ്ങളിലെ വൈദ്യുതി നിരക്കു പരിഷ്‌കരിക്കാനൊരുങ്ങി കെഎസ്ഇബി. ഈ ആവശ്യം ഉന്നയിച്ചു കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കി. ഈ വര്‍ഷം 34 പൈസയും 2025-26 ല്‍ 24 പൈസയും 2026-27 ല്‍ 5.90 പൈസയും വീതം നിരക്കു വര്‍ധിപ്പിക്കാനാണു ശുപാര്‍ശ. ഇതോടെ വൈദ്യുതി നിരക്ക് കുത്തനെ ഉയരുമെന്ന് ഉറപ്പായി.

നിലവിലെ താരിഫ് വര്‍ധനയില്‍ നിന്നു വ്യത്യസ്തമായി വൈദ്യുതി ഉപയോഗം കൂടുന്ന ജനുവരി മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ വേനല്‍ക്കാല താരിഫ് (സമ്മര്‍ താരിഫ്) ആയി യൂണിറ്റിന് 10 പൈസ അധികം ഈടാക്കണമെന്നും ശുപാര്‍ശയുണ്ട്.

വൈദ്യുതി നിരക്കു പരിഷ്‌കരണം സംബന്ധിച്ച കെഎസ്ഇബിയുടെ ശുപാര്‍ശകള്‍ പൊതുജനങ്ങളുടെ അറിവിനായി വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ ജനങ്ങളുടെ വാദം കേട്ട ശേഷമായിരിക്കും നിരക്കു പരിഷ്‌കരണം സംബന്ധിച്ച് റഗുലേറ്ററി കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ച് വിജ്ഞാപനം ചെയ്യുക.

വിജ്ഞാപനത്തില്‍ പ്രധാനമായി പറയുന്ന ശുപാര്‍ശ ഇങ്ങനെയാണ്:

വര്‍ഷം മുഴുവന്‍ യൂണിറ്റിന് 30 പൈസയും ഉപയോഗം ഉയര്‍ന്ന 2025 ജനുവരി മുതല്‍ മേയ് വരെ കാലയളവില്‍ സമ്മര്‍ താരിഫ് യൂണിറ്റിന് 10 പൈസ അധികമായും ഈടാക്കണമെന്നതാണ് പ്രധാന ശുപാര്‍ശ.

പ്രതിമാസ ഉപയോഗം 40 യൂണിറ്റ് വരെയും കണക്ടഡ് ലോഡ് 1000 വാട്സ് വരെയുമുള്ള ബിപിഎല്‍ വിഭാഗത്തിലെ ഉപയോക്താക്കള്‍ക്ക് നിരക്കു വര്‍ധനയില്ല. 50 യൂണിറ്റ് വരെ പ്രതിമാസ ഉപയോഗമുള്ള ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് 10 പൈസയും ഫിക്സഡ് ചാര്‍ജില്‍ പ്രതിമാസം 10 രൂപയും വര്‍ധിക്കും. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് പ്രതിമാസം 12.50 രൂപയുടെ അധിക ബാധ്യതയാണ് ഇതിലൂടെ ഉണ്ടാകുക.

ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് കണക്ടഡ് ലോഡിന്റെ 20% (പരമാവധി 1000 വാട്സ് വരെ) വൈദ്യുതി സ്വന്തം ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം, കാസര്‍കോട് ജില്ലയിലെ ഹോസ്ദുര്‍ഗ് , കാസര്‍കോട് താലൂക്കുകളിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുള്ള കുടുംബങ്ങളില്‍ 150 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗത്തിന് യൂണിറ്റിന് 1.50 രൂപ നിരക്കില്‍ ബില്‍ എന്നിങ്ങനെയാണ് തീരുമാനം.

ലോ ടെന്‍ഷന്‍ (എല്‍ടി) 2, എല്‍ടി 3 താല്‍ക്കാലിക കണക്ഷനുകള്‍ക്ക് നിരക്കു വര്‍ധനയില്ല. വൃദ്ധ സദനങ്ങള്‍, അനാഥാലയങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന എല്‍ടി 4 (ഡി) ജനറല്‍ വിഭാഗങ്ങള്‍ക്ക് താരിഫ് വര്‍ധനയില്ല. കണക്ടഡ് ലോഡ് 20 കിലോവാട്ടിനു മുകളിലുള്ള ജനറല്‍ മാനുഫാക്ചറിങ് വ്യവസായങ്ങള്‍ക്കും ഐടി അനുബന്ധ വ്യവസായങ്ങള്‍ക്കും പകല്‍ സമയത്തെ വൈദ്യുതി ഉപയോഗത്തിന് 10% നിരക്ക് കുറയ്ക്കണം. എല്‍ടി 4 (ബി) കണക്ഷനുള്ള ഐടി, ഐടി അനുബന്ധ സേവന വ്യവസായങ്ങള്‍ക്കും പകല്‍ സമയത്തെ വൈദ്യുതി ഉപയോഗത്തിന് 10% നിരക്ക് കുറയ്ക്കണം. ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് യൂണിറ്റിന് 20 പൈസയും പ്രതിമാസ ഫിക്സഡ് ചാര്‍ജ് ആയി കിലോവാട്ടിന് 20 രൂപയും വര്‍ധിക്കും.

Leave a comment

Your email address will not be published. Required fields are marked *