• Home  
  • പുത്തുമലയില്‍ അവര്‍ക്ക് ഒരുമിച്ച് അന്ത്യവിശ്രമം; സര്‍വമതപ്രാര്‍ത്ഥനയോടെ സംസ്‌കാര ചടങ്ങുകള്‍
- Keralam

പുത്തുമലയില്‍ അവര്‍ക്ക് ഒരുമിച്ച് അന്ത്യവിശ്രമം; സര്‍വമതപ്രാര്‍ത്ഥനയോടെ സംസ്‌കാര ചടങ്ങുകള്‍

പുത്തുമല: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്തവരായി അവശേഷിച്ചരുടെ മൃതദേഹങ്ങള്‍ ഒരുമിച്ചു സംസ്‌കരിച്ചു. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച് സംസ്‌കരിച്ചത്. വൈകുന്നേരം ആരംഭിച്ച സംസ്‌കാര ചടങ്ങുകള്‍ രാത്രി 12 മണിയോടെയാണ് അവസാനിച്ചത്. സര്‍വമത പ്രാര്‍ത്ഥനയോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മഴയ്ക്കിടയിലും വലിയ ആള്‍ക്കൂട്ടവും സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തെത്തി. കുഴികളില്‍ വെള്ളം വീഴാതിരിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ടാര്‍പോളിന്‍ പിടിച്ചു. ഓരോ ശരീരഭാഗങ്ങളെയും ഓരോ മൃതശരീരങ്ങളായി പരിഗണിച്ചാണ് അടക്കം ചെയ്തത്.. ആദ്യം ക്രൈസ്തവ മതാചാരപ്രകാരവും പിന്നീട് ഹൈന്ദവ മതാചാര പ്രകാരവും ഇസ്ലാം […]

പുത്തുമല: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്തവരായി അവശേഷിച്ചരുടെ മൃതദേഹങ്ങള്‍ ഒരുമിച്ചു സംസ്‌കരിച്ചു. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച് സംസ്‌കരിച്ചത്. വൈകുന്നേരം ആരംഭിച്ച സംസ്‌കാര ചടങ്ങുകള്‍ രാത്രി 12 മണിയോടെയാണ് അവസാനിച്ചത്.

സര്‍വമത പ്രാര്‍ത്ഥനയോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മഴയ്ക്കിടയിലും വലിയ ആള്‍ക്കൂട്ടവും സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തെത്തി. കുഴികളില്‍ വെള്ളം വീഴാതിരിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ടാര്‍പോളിന്‍ പിടിച്ചു.

ഓരോ ശരീരഭാഗങ്ങളെയും ഓരോ മൃതശരീരങ്ങളായി പരിഗണിച്ചാണ് അടക്കം ചെയ്തത്.. ആദ്യം ക്രൈസ്തവ മതാചാരപ്രകാരവും പിന്നീട് ഹൈന്ദവ മതാചാര പ്രകാരവും ഇസ്ലാം മതാചാര പ്രകാരവും പ്രാര്‍ത്ഥനകളും അന്ത്യോപചാരവും നല്‍കിയാണ് ഓരോന്നും അടക്കം ചെയ്തത്. കുഴിമാടങ്ങള്‍ക്കും മൃതദേഹങ്ങള്‍ക്കും പേരില്ല, അവര്‍ അക്കങ്ങളില്‍ രേഖപ്പെട്ടിരിക്കുന്നു. ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ നടത്തി മൃതദേഹം തിരിച്ചറിഞ്ഞാല്‍ കണ്ടെത്തുന്നതിനാണ് നമ്പര്‍ ഇടുന്നത്.

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 402 പേരാണ് മരണപ്പെട്ടതെന്നാണ് കണക്കുകള്‍. മണ്ണിനടിയില്‍ നിന്നും ചാലിയാറില്‍ നിന്നുമടക്കം കണ്ടെടുത്തവയില്‍ 180 എണ്ണം ശരീരഭാഗങ്ങളാണ്. അതേസമയം ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 226 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഉരുള്‍പൊട്ടലില്‍ പരിക്കേറ്റ 91 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് 16 ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.

Leave a comment

Your email address will not be published. Required fields are marked *