• Home  
  • പ്രധാനമന്ത്രി ഇന്ന് വയനാട്ടില്‍; പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കും
- Keralam

പ്രധാനമന്ത്രി ഇന്ന് വയനാട്ടില്‍; പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കും

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും. രാവിലെ പതിനൊന്നരയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവര്‍ണറും സ്വീകരിക്കും. ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിക്കുന്ന നരേന്ദ്ര മോദി ദുരന്ത ബാധിത പ്രദേശങ്ങള്‍ ഹെലികോപ്റ്ററില്‍ ഇരുന്ന് കാണും. കല്‍പ്പറ്റയില്‍ എത്തുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം 12.15ന് ചൂരല്‍മലയിലേത്തും. ബെയിലി പാലത്തിലൂടെ നടന്നും സ്ഥലങ്ങള്‍ കാണും. പ്രധാനമന്ത്രി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കും. ചികിത്സയില്‍ കഴിയുന്നവരെയും ക്യാമ്പുകളില്‍ ഉള്ളവരെയും അദ്ദേഹം കാണും. ഇതിനു ശേഷമാകും കലക്ടറേറ്റിലെ അവലോകന […]

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും. രാവിലെ പതിനൊന്നരയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവര്‍ണറും സ്വീകരിക്കും. ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിക്കുന്ന നരേന്ദ്ര മോദി ദുരന്ത ബാധിത പ്രദേശങ്ങള്‍ ഹെലികോപ്റ്ററില്‍ ഇരുന്ന് കാണും.

കല്‍പ്പറ്റയില്‍ എത്തുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം 12.15ന് ചൂരല്‍മലയിലേത്തും. ബെയിലി പാലത്തിലൂടെ നടന്നും സ്ഥലങ്ങള്‍ കാണും. പ്രധാനമന്ത്രി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കും. ചികിത്സയില്‍ കഴിയുന്നവരെയും ക്യാമ്പുകളില്‍ ഉള്ളവരെയും അദ്ദേഹം കാണും. ഇതിനു ശേഷമാകും കലക്ടറേറ്റിലെ അവലോകന യോഗം. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും നരേന്ദ്ര മോദിക്ക് ഒപ്പം ഉണ്ടാകും.

പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനത്തെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് 3 മണി വരെ താമരശ്ശേരി ചുരം വഴി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഹെവി വെഹിക്കിള്‍സ്, മള്‍ട്ടി ആക്‌സില്‍ ലോഡഡ് വെഹിക്കിള്‍സ് തുടങ്ങി മറ്റു ചരക്കു വാഹനങ്ങള്‍ എന്നിവ കടത്തിവിടില്ലെന്ന് താമരശ്ശേരി ഡിവൈഎസ്പി പി പ്രമോദ് അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *