• Home  
  • മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍
- Keralam

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍

മലപ്പുറം: മലപ്പുറത്ത് തിരുവാലിയില്‍ പതിനേഴോളം വവ്വാലുകള്‍ ചത്ത നിലയില്‍. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തില്‍ തങ്ങിയിരുന്ന 17 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്ത് വീണത്. കാരണം കണ്ടെത്താന്‍ ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത് വീണത്. ചിലത് മരക്കൊമ്പുകളില്‍ തൂങ്ങികിടക്കുന്ന്‌നിലയിലായിരുന്നു. സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. അധികം പ്രായമില്ലാത്ത വവ്വാലുകളാണ് ചത്തിട്ടുള്ളത്. […]

മലപ്പുറം: മലപ്പുറത്ത് തിരുവാലിയില്‍ പതിനേഴോളം വവ്വാലുകള്‍ ചത്ത നിലയില്‍. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തില്‍ തങ്ങിയിരുന്ന 17 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്ത് വീണത്. കാരണം കണ്ടെത്താന്‍ ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത് വീണത്. ചിലത് മരക്കൊമ്പുകളില്‍ തൂങ്ങികിടക്കുന്ന്‌നിലയിലായിരുന്നു. സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. അധികം പ്രായമില്ലാത്ത വവ്വാലുകളാണ് ചത്തിട്ടുള്ളത്. കനത്ത ചൂടാണ് മരണകാരണമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.

Leave a comment

Your email address will not be published. Required fields are marked *