• Home  
  • മോശം കാലാവസ്ഥ: രാഹുലിന്റെയും പ്രിയങ്കയുടെയും വയനാട് സന്ദര്‍ശനം മാറ്റിവെച്ചു
- Keralam

മോശം കാലാവസ്ഥ: രാഹുലിന്റെയും പ്രിയങ്കയുടെയും വയനാട് സന്ദര്‍ശനം മാറ്റിവെച്ചു

ഡല്‍ഹി: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഇന്ന് നടത്താനിരുന്ന വയനാട് സന്ദര്‍ശനം മാറ്റിവെച്ചു. നേരത്തെ ദുരന്തഭൂമിയായ വയനാട്ടിലേക്ക് ബുധനാഴ്ച എത്തുമെന്ന് അറിയിച്ച രാഹുല്‍ ഗാന്ധി പിന്നീട് സന്ദര്‍ശനം മാറ്റിയതായി അറിയിച്ചു. രാഹുല്‍ തന്നെയാണ് ഞാനും പ്രിയങ്കയും നാളെ വയനാട്ടിലേക്ക് എത്തില്ലെന്ന് ട്വീറ്റില്‍ അറിയിച്ചത്. കാലാവസ്ഥ മോശമായത് കാരണം യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചുവെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കാണാനും സ്ഥിതിഗതികള്‍ വിലയിരുത്താനും ഞാനും പ്രിയങ്കയും നാളെ വയനാട് സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു. എന്നാല്‍, ഇടതടവില്ലാതെ പെയ്യുന്ന മഴയും […]

ഡല്‍ഹി: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഇന്ന് നടത്താനിരുന്ന വയനാട് സന്ദര്‍ശനം മാറ്റിവെച്ചു. നേരത്തെ ദുരന്തഭൂമിയായ വയനാട്ടിലേക്ക് ബുധനാഴ്ച എത്തുമെന്ന് അറിയിച്ച രാഹുല്‍ ഗാന്ധി പിന്നീട് സന്ദര്‍ശനം മാറ്റിയതായി അറിയിച്ചു. രാഹുല്‍ തന്നെയാണ് ഞാനും പ്രിയങ്കയും നാളെ വയനാട്ടിലേക്ക് എത്തില്ലെന്ന് ട്വീറ്റില്‍ അറിയിച്ചത്. കാലാവസ്ഥ മോശമായത് കാരണം യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചുവെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.

ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കാണാനും സ്ഥിതിഗതികള്‍ വിലയിരുത്താനും ഞാനും പ്രിയങ്കയും നാളെ വയനാട് സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു. എന്നാല്‍, ഇടതടവില്ലാതെ പെയ്യുന്ന മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഞങ്ങള്‍ക്ക് അവിടെ ഇറങ്ങാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചിരിക്കുകയാണ്. എത്രയും വേഗം ഞങ്ങള്‍ അവിടെയെത്തുമെന്നും വയനാട്ടിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ എല്ലാ സഹായവും നല്‍കുകയും ചെയ്യുന്നുണ്ട്. ഈ വിഷമഘട്ടത്തില്‍ മനസ് വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സാഹചര്യം അനുകൂലമായാല്‍ അപ്പോള്‍ തന്നെ വയനാട്ടിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *