• Home  
  • വെള്ളാര്‍മല സ്‌കൂളിനെ മാതൃകാ സ്‌കൂള്‍ പദ്ധതിയിലുള്‍പ്പെടുത്തി പുനര്‍നിര്‍മിക്കും
- Keralam

വെള്ളാര്‍മല സ്‌കൂളിനെ മാതൃകാ സ്‌കൂള്‍ പദ്ധതിയിലുള്‍പ്പെടുത്തി പുനര്‍നിര്‍മിക്കും

തിരുവനന്തപുരം: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്‌കൂള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഭൂകമ്പം ഉള്‍പ്പെടെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള കെട്ടിടം സ്‌കൂളിന് നിര്‍മ്മിക്കുമെന്ന് മന്ത്രി പറഞ്ഞു. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മാണം നടത്തും. സ്‌കൂളിന് ചുറ്റുമതിലും പണിയും. അടിയന്തിരമായി ഇക്കാര്യങ്ങളില്‍ നടപടി എടുക്കും. ബജറ്റില്‍ ഒരു ജില്ലയില്‍ ഒരു മാതൃക സ്‌കൂള്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വയനാട്ടിലെ ഈ മാതൃക സ്‌കൂള്‍ വെള്ളാര്‍മല സ്‌കൂള്‍ ആയിരിക്കുമെന്നും മന്ത്രി […]

തിരുവനന്തപുരം: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്‌കൂള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഭൂകമ്പം ഉള്‍പ്പെടെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള കെട്ടിടം സ്‌കൂളിന് നിര്‍മ്മിക്കുമെന്ന് മന്ത്രി പറഞ്ഞു.

അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മാണം നടത്തും. സ്‌കൂളിന് ചുറ്റുമതിലും പണിയും. അടിയന്തിരമായി ഇക്കാര്യങ്ങളില്‍ നടപടി എടുക്കും. ബജറ്റില്‍ ഒരു ജില്ലയില്‍ ഒരു മാതൃക സ്‌കൂള്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വയനാട്ടിലെ ഈ മാതൃക സ്‌കൂള്‍ വെള്ളാര്‍മല സ്‌കൂള്‍ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *