• Home  
  • വൈദ്യുതി പ്രതിസന്ധി: രാത്രി പീക്ക് സമയത്തെ നിരക്കുകൂട്ടുമെന്ന് മന്ത്രി
- Keralam

വൈദ്യുതി പ്രതിസന്ധി: രാത്രി പീക്ക് സമയത്തെ നിരക്കുകൂട്ടുമെന്ന് മന്ത്രി

പാലക്കാട്: നിരക്ക് കൂട്ടി രാത്രിയില്‍ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ആലോചിക്കുന്നുവെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. പകല്‍സമയത്തെ വൈദ്യുതിനിരക്ക് കുറയ്്ക്കും. എല്ലാ വീടുകളിലും സ്മാര്‍ട്മീറ്ററുകള്‍ സ്ഥാപിച്ചു കഴിഞ്ഞതിനാല്‍ ഓരോസമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാക്കാം. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. പകല്‍ സമയത്ത് വൈദ്യുതി ഉപഭോഗം കുറവാണ്. രാത്രിയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം. ഈ സാഹചര്യത്തില്‍ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കുന്നതിനായാണ് ഈ സമയത്തെ ഉപഭോഗത്തിന് […]

പാലക്കാട്: നിരക്ക് കൂട്ടി രാത്രിയില്‍ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ആലോചിക്കുന്നുവെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. പകല്‍സമയത്തെ വൈദ്യുതിനിരക്ക് കുറയ്്ക്കും. എല്ലാ വീടുകളിലും സ്മാര്‍ട്മീറ്ററുകള്‍ സ്ഥാപിച്ചു കഴിഞ്ഞതിനാല്‍ ഓരോസമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാക്കാം.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. പകല്‍ സമയത്ത് വൈദ്യുതി ഉപഭോഗം കുറവാണ്. രാത്രിയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം. ഈ സാഹചര്യത്തില്‍ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കുന്നതിനായാണ് ഈ സമയത്തെ ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു.

കേരളത്തില്‍ ആണവ നിലയം പദ്ധതി ആരംഭിക്കാന്‍ പ്രാരംഭ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല. ഇക്കാര്യം സര്‍ക്കാരിന്റെ നയപരമായ കാര്യമാണ്. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമെ തീരുമാനമെടുക്കുകയുള്ളു. ആണവനിലയം സംസ്ഥാനത്തിന് പുറത്ത് സ്ഥാപിച്ചാലും കേരളത്തിന് വൈദ്യുതി വിഹിതം കിട്ടുമെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *