• Home  
  • കെജ്രിവാളിന് പുറത്തിറങ്ങാനാവില്ല; ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല
- National

കെജ്രിവാളിന് പുറത്തിറങ്ങാനാവില്ല; ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല

ഡല്‍ഹി : മദ്യനയക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കെജ്രിവാളിന് ജാമ്യം നിഷേധിച്ചത്. വിചാരണ കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ലെന്നും കോടതി വിലയിരുത്തി. നേരത്തെ ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കെജ്രിവാളിന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ സിബിഐ കേസ് നിലനില്‍ക്കുന്നതിനാല്‍ ജയിലിന് പുറത്തേക്ക് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. സിബിഐ അറസ്റ്റ് ചോദ്യം ചെയ്തും ജാമ്യാപേക്ഷയുമായി രണ്ട് ഹര്‍ജികളായിരുന്നു […]

ഡല്‍ഹി : മദ്യനയക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കെജ്രിവാളിന് ജാമ്യം നിഷേധിച്ചത്. വിചാരണ കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ലെന്നും കോടതി വിലയിരുത്തി.

നേരത്തെ ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കെജ്രിവാളിന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ സിബിഐ കേസ് നിലനില്‍ക്കുന്നതിനാല്‍ ജയിലിന് പുറത്തേക്ക് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല.

സിബിഐ അറസ്റ്റ് ചോദ്യം ചെയ്തും ജാമ്യാപേക്ഷയുമായി രണ്ട് ഹര്‍ജികളായിരുന്നു ഇന്ന് ദില്ലി കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. രണ്ടാഴ്ച മുമ്പ് ഇരുഹര്‍ജികളിലും വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിയിരുന്നു. ഇന്ന് അറസ്റ്റ് റദ്ദാക്കുകയോ ജാമ്യം അനുവദിക്കുകയോ ചെയ്തിരുന്നെങ്കില്‍ കെജ്രിവാളിന് ജയില്‍നിന്ന് പുറത്തിറങ്ങാന്‍ സാധിക്കുമായിരുന്നു.

ഇ.ഡി കേസില്‍ തിഹാര്‍ ജയിലില്‍ കഴിയവെ ജൂണ്‍ 26നാണ് സി.ബി.ഐ കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.

Leave a comment

Your email address will not be published. Required fields are marked *