
ഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടില്‍ പ്രത്യേക ചര്‍ച്ച വേണമെന്ന് ആവശ്യം നിരാകരിക്കപ്പെട്ടതിനെ തുടര്‍ന്ന പ്രതിപക്ഷം ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നീറ്റ് പരീക്ഷാ ക്രമക്കേടിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ലമെന്റ് അവരോടൊപ്പം എന്ന സന്ദേശം നല്‍കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് ശേഷം നീറ്റില്‍ പ്രത്യേക ചര്‍ച്ച വേണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചു. പ്രത്യേക ചര്‍ച്ച അനുവദിക്കാത്തതിനാല്‍ പ്രതിപക്ഷം ഇറങ്ങിപോയി.
ബിആര്‍ അംബേദ്ക്കറിന്റെ പ്രതിമ മാറ്റിയതിലും രാജ്യസഭയില്‍ ബഹളമുണ്ടായി. പ്രതിമ പ്രേരണാസ്ഥലിലേക്ക് മാറ്റിയതിനെതിരെ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പ്രതികരിച്ചു. നന്ദിപ്രമേയ ചര്‍ച്ചയിലാണ് ഖര്‍ഗെ വിഷയം ഉന്നയിച്ചത്.മണിപ്പൂരിലേക്ക് പ്രധാനമന്ത്രി പോകാത്തത് എന്തെന്ന് ചോദിച്ച ഖര്‍ഗെ
മോദിയുടെ അഹങ്കാരം ഇടിച്ച തെരഞ്ഞെടുപ്പാണിതെന്നും ചൂണ്ടിക്കാട്ടി.