
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യുക്രൈന്‍ സന്ദര്‍ശിക്കും. 2022ല്‍ റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മോദി യുക്രൈനിലെത്തുന്നത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ഈ മാസമാദ്യം റഷ്യയിലെത്തിയിരുന്നു. യുദ്ധത്തിലൂടെ ഒരു പ്രശ്നത്തിനും പരിഹാരം കാണാനാവില്ലെന്ന് പുടിനുമായുള്ള ചര്‍ച്ചയില്‍ മോദി പറഞ്ഞിരുന്നു. നയതന്ത്ര ചര്‍ച്ചകളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നും അതിന് സാധ്യമായതെല്ലാം ചെയ്യാന്‍ ഇന്ത്യ സന്നദ്ധമാണെന്നും അദ്ദേഹം പുടിനെ അറിയിച്ചിരുന്നു.
ഒരു മാസം മുമ്പ് ഇറ്റലിയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ മോദി സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മോദിയെ അഭിനന്ദിച്ച സെലന്‍സ്‌കി അദ്ദേഹത്തെ യുക്രൈന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരുന്നു.