• Home  
  • റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വ്‌ളോഗര്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു
- National

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വ്‌ളോഗര്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു

മുംബൈ: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ട്രാവല്‍ വ്‌ളോഗറുമായ ആന്‍വി കാംദാര്‍ (26) റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീല്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് ആന്‍വി 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീണത്. സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ ആന്‍വി റീല്‍സ് എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. വെള്ളച്ചാട്ടത്തിനിടയിലെ വിള്ളലിനുള്ളിലേക്കാണ് ആന്‍വി വീണത്. അപകടം നടന്നയുടനെ പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തി. കോസ്റ്റ്ഗാര്‍ഡിന്റെ സഹായവും തേടി. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. 6 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ആന്‍വിയെ […]

മുംബൈ: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ട്രാവല്‍ വ്‌ളോഗറുമായ ആന്‍വി കാംദാര്‍ (26) റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീല്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് ആന്‍വി 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീണത്.

സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ ആന്‍വി റീല്‍സ് എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. വെള്ളച്ചാട്ടത്തിനിടയിലെ വിള്ളലിനുള്ളിലേക്കാണ് ആന്‍വി വീണത്. അപകടം നടന്നയുടനെ പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തി. കോസ്റ്റ്ഗാര്‍ഡിന്റെ സഹായവും തേടി. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. 6 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ആന്‍വിയെ പുറത്തെടുത്തു.

വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ ആന്‍വിയെ മനഗോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. മണ്‍സൂണ്‍ ടൂറിസത്തിന്റെ ഭാഗമായി വ്‌ളോഗുകളും റീലുകളും ചെയ്യുന്നതിന്റെ ഭാഗമായാണ് സഹ്യാദ്രി മലനിരകളില്‍പ്പെട്ട കുംഭെ വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ എടുക്കാന്‍ ആന്‍വി എത്തിയത്. മുംബൈയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ജോലി ചെയ്തുവരുകയായിരുന്നു ആന്‍വി.

Leave a comment

Your email address will not be published. Required fields are marked *