- National

കൊടുംചൂടും ഉഷ്ണതരംഗവും നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മാര്‍ഗരേഖ

പല സംസ്ഥാനങ്ങളിലും ഉഷ്ണതരംഗ സാദ്ധ്യത കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം.

ന്യൂഡല്‍ഹി : ചൂട് ശക്തി പ്രാപിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രതാനിര്‍ദ്ദേശം. കൊടുംചൂടും ഉഷ്ണതരംഗവും നേരിടാന്‍ പ്രത്യേക മാര്‍ഗരേഖ സംസ്ഥാനങ്ങള്‍ക്ക് നല്‍കി. ആരോഗ്യപരിപാലന സംവിധാനങ്ങള്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാനും നിര്‍ദേശം നല്‍കി.

പല സംസ്ഥാനങ്ങളിലും ഉഷ്ണതരംഗ സാദ്ധ്യത കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം. എല്ലാ ദിവസവും ഉയര്‍ന്ന താപനില സംബന്ധിച്ച വിവരവും, അടുത്ത മൂന്നു നാല് ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടോ തുടങ്ങിയ കാര്യങ്ങളും സംസ്ഥാനങ്ങളെ അറിയിക്കും. സംസ്ഥാന – ജില്ലാ – നഗര ആരോഗ്യസംവിധാനങ്ങള്‍ ഇവ നേരിടുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കണം. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണം. അവശ്യമരുന്നുകള്‍, ഐസ് പാക്ക്, ഒ.ആര്‍.എസ് തുടങ്ങിയവ മതിയായ അളവില്‍ കരുതണം. ആരോഗ്യകേന്ദ്രങ്ങളില്‍ കുടിവെള്ളം ഉറപ്പാക്കണം. തീപിടിത്തമുണ്ടായാല്‍ നേരിടാന്‍ സംവിധാനമൊരുക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

ആവശ്യത്തിനു വെള്ളം കുടിക്കണമെന്നും പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കണമെന്നും തുടങ്ങി ജനങ്ങള്‍ക്കായും പ്രത്യേക നിര്‍ദേശങ്ങള്‍ മാര്‍ഗരേഖയിലുണ്ട്.

Leave a comment

Your email address will not be published. Required fields are marked *