മലപ്പുറം: കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ കാറും ട്രാവലറും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ മരിച്ചു. മൂന്ന് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊണ്ടോട്ടി അരിമ്പ്ര സ്വദേശിയായ അബ്ദുള്‍ അസീസും കുടുംബവുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അബ്ദുള്‍ അസീസിന്റെ മക്കളായ മുസ്‌കാനുള്‍ ഫിര്‍ദൗസ് (21), ഷെഹ്ഷാദ് (24) എന്നിവരാണ് മരിച്ചത്. മൂന്ന് പേരുടെ നില ഗുരുതരമാണ്.
ഇന്ന് രാവിലെ ഗുണ്ടല്‍പേട്ടിലെ ബെണ്ടഗള്ളി ഗേറ്റിലാണ് അപകടമുണ്ടായത്. അഞ്ച് കുട്ടികളടക്കം ഒന്‍പത് പേരടങ്ങുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്. കാറിന്റെ മുന്‍സീറ്റില്‍ ഇരുന്നവരാണ് മരിച്ചത്.
അബ്ദുള്‍ അസീസ് (45), സഹദിയ (25), സിനാന്‍ (17), ആദില്‍ (16), ഷാനിജ് (16), ആദം (4), ആയത് (എട്ട് മാസം) എന്നിവരാണ് ചികിത്സയിലുള്ളത്. മൈസുരു അപ്പോളോ, കെവിസി, ഐഎസ്എസ് ആശുപത്രികളിലാണ് പരിക്കേറ്റവര്‍ ഉള്ളത്.