• Home  
  • മത്സരത്തില്‍ നിന്നു പിന്മാറില്ല; പ്രസിഡന്റാകാന്‍ യോഗ്യന്‍ താനെന്ന് ബൈഡന്‍
- World

മത്സരത്തില്‍ നിന്നു പിന്മാറില്ല; പ്രസിഡന്റാകാന്‍ യോഗ്യന്‍ താനെന്ന് ബൈഡന്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറില്ലെന്ന് അസന്നിഗ്ദ്ധമായി വ്യക്തമാക്കി ജോ ബൈഡന്‍. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവും യോഗ്യന്‍ താനാണെന്ന് നാറ്റോ സമ്മേളനത്തിനിടെയുള്ള വാര്‍ത്താസമ്മേളനത്തില്‍ ബൈഡന്‍ പറഞ്ഞു. പിന്മാറാന്‍ ആലോചിക്കുന്നില്ലെന്നും തെരെഞ്ഞെടുപ്പില്‍ മുന്നോട്ട് തന്നെയെന്നും ബൈഡന്‍ വ്യക്തമാക്കി. ട്രംപിനെ ഒരിക്കല്‍ തോല്‍പ്പിച്ചു, വീണ്ടും പരാജയപ്പെടുത്തുമെന്നും ബൈഡന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറണമെന്ന ആവശ്യം ശക്തി പ്രാപിക്കുന്നതിനിടെയാണ് ബൈഡന്‍ നിലപാട് വ്യക്തമാക്കുന്നത്. തന്റെ ഭരണ കാലയളവില്‍ സാമ്പത്തിക മേഖല വന്‍ പുരോഗതി കൈവരിച്ചു. തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് […]

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറില്ലെന്ന് അസന്നിഗ്ദ്ധമായി വ്യക്തമാക്കി ജോ ബൈഡന്‍. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവും യോഗ്യന്‍ താനാണെന്ന് നാറ്റോ സമ്മേളനത്തിനിടെയുള്ള വാര്‍ത്താസമ്മേളനത്തില്‍ ബൈഡന്‍ പറഞ്ഞു. പിന്മാറാന്‍ ആലോചിക്കുന്നില്ലെന്നും തെരെഞ്ഞെടുപ്പില്‍ മുന്നോട്ട് തന്നെയെന്നും ബൈഡന്‍ വ്യക്തമാക്കി. ട്രംപിനെ ഒരിക്കല്‍ തോല്‍പ്പിച്ചു, വീണ്ടും പരാജയപ്പെടുത്തുമെന്നും ബൈഡന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറണമെന്ന ആവശ്യം ശക്തി പ്രാപിക്കുന്നതിനിടെയാണ് ബൈഡന്‍ നിലപാട് വ്യക്തമാക്കുന്നത്. തന്റെ ഭരണ കാലയളവില്‍ സാമ്പത്തിക മേഖല വന്‍ പുരോഗതി കൈവരിച്ചു. തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് വീണ്ടും മത്സരിക്കുന്നതെന്ന് ജോ ബൈഡന്‍ പ്രതികരിച്ചു. കമല ഹാരിസ് മികച്ച പ്രസിഡന്റ് ആകാന്‍ കഴിവുള്ള നേതാവാണെന്നും ബൈഡന്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *