- World

ഗാസയില്‍ ഹമാസ് നേതാവിനെ ആശുപത്രി തകര്‍ത്ത് ഇസ്രായേല്‍ വധിച്ചു

ഹമാസ് നേതാവ് ഇസ്‌മെയില്‍ ബാറോമിനെയാണ് നസേര്‍ ആശുപത്രി തകര്‍ത്ത് വധിച്ചത്. പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീന്റെ വധത്തിന് പിന്നാലെയാണ് ഇസ്‌മെയിലിന്റെ വധം.

റാഫ: ഗാസയില്‍ ഹമാസിന്റെ സമുന്നത നേതാവിനെ വധിച്ച് ഇസ്രയേല്‍. ഹമാസ് നേതാവ് ഇസ്‌മെയില്‍ ബാറോമിനെയാണ് നസേര്‍ ആശുപത്രി തകര്‍ത്ത് വധിച്ചത്. ഹമാസ് ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീന്റെ വധത്തിന് പിന്നാലെയാണ് ഇസ്‌മെയിലിന്റെ വധം. കൊല്ലപ്പെട്ടത് ഹമാസ് നേതാവ് ഇസ്‌മെയില്‍ ബാറോം ആണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്നലെ തെക്കന്‍ ഗാസയിലുണ്ടായ ഇസ്രായേല്‍ ആക്രമണത്തിലാണ് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീല്‍ കൊല്ലപ്പെട്ടത്.

നസേര്‍ ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിലെ ആശുപത്രിയുടെ സര്‍ജിക്കല്‍ കെട്ടിടത്തില്‍ തീപിടുത്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. രഹസ്യാന്വേഷണ വിവരങ്ങളെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്നും സ്ഥലത്ത് നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിന് കൃത്യമായ ആയുധങ്ങള്‍ ഉപയോഗിച്ചതായും ഇസ്രയേല്‍ സൈന്യം പറഞ്ഞു.

ചൊവ്വാഴ്ചയാണ് ഇസ്രയേല്‍ വീണ്ടും ആക്രമണം തുടങ്ങിയത്. ഗാസ സിറ്റിയടക്കമുള്ള വടക്കന്‍ ഗാസയില്‍ വീണ്ടും ഉപരോധമേര്‍പ്പെടുത്തുകയാണെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. പലസ്തീനികളോട് വടക്കന്‍ ഗാസ വിട്ട് പോകാന്‍ അറിയിച്ചില്ലെന്നും എന്നാല്‍ പുറത്ത് നിന്ന് അങ്ങോട്ട് ഇനി ആരെയും കടത്തി വിടില്ലെന്നും ഇസ്രയേല്‍ സൈന്യം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *