- World

ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് ആശുപത്രിവിടും; വിശ്വാസികളെ അഭിവാദ്യം ചെയ്യും

നീണ്ട 36 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് പോപ്പ് ആശുപത്രി വിടുന്നത്. രണ്ട് മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വത്തിക്കാന്‍: ന്യുമോണിയ ബാധിച്ച് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് ആശുപത്രിവിടും. നീണ്ട 36 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് പോപ്പ് ആശുപത്രി വിടുന്നത്. രണ്ട് മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ആശുപത്രിയില്‍ വെച്ച് മാര്‍പാപ്പ വിശ്വാസികളെ അഭിവാദ്യം ചെയ്യുമെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. റോമിലെ ജെമെല്ലി ആശുപത്രിയിലെ പത്താം നിലയിലെ മുറിയുടെ ജനാലയ്ക്കരികില്‍ നിന്നാണ് വിശ്വാസികളെ അഭിവാദ്യം ചെയ്യുകയെന്നാണ് വത്തിക്കാന്‍ മാധ്യമങ്ങളെ അറിയിച്ചത്. ഫെബ്രുവരി 14-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം ആദ്യമായാണ് പോപ്പ് വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നത്.

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഫെബ്രുവരി 14-നാണ് മാര്‍പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍പാപ്പയ്ക്ക് നിലവില്‍ ഓക്‌സിജന്‍ തെറാപ്പി തുടരുന്നുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല.

Leave a comment

Your email address will not be published. Required fields are marked *