- Politics

തോമസ് കെ തോമസ് എന്‍സിപി പ്രസിഡന്റായി ചുമതലയേറ്റു; ചാക്കോ വിട്ടുനിന്നു

പിസി ചാക്കോ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് ഒരു വിഷയമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി: തോമസ് കെ തോമസ് എന്‍സിപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ ചടങ്ങില്‍നിന്നും പി.സിചാക്കോ വിട്ടുനിന്നു. പി സി ചാക്കോ ചടങ്ങില്‍ പങ്കെടുക്കാതെ പോയത് എന്ത്‌കൊണ്ടാണെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നാണ് തോമസ് കെ തോമസിന്റെപ്രതികരണം. അദ്ദേഹത്തിനുണ്ടായ ബുദ്ധിമുട്ട് എന്താണെന്ന് തനിക്കറിയില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. മാത്രമല്ല, പിസി ചാക്കോ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് ഒരു വിഷയമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍സിപിയില്‍ പറയത്തക്ക പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് സ്ഥാനം ഏറ്റെടുത്ത ശേഷം തോമസ് കെ തോമസ് പ്രതികരിച്ചു. ചില വിഷയങ്ങള്‍ ഉണ്ട്. പക്ഷേ അത് പരിഹരിക്കപ്പെടും. മന്ത്രിയുമായും മറ്റ് പ്രശ്‌നങ്ങള്‍ ഇല്ല. പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാന്‍ ഉണ്ടെന്നും അത് ഉടന്‍ പ്രഖ്യാപിക്കുമെന്നും തോമസ് കെ തോമസ് പറഞ്ഞു.

എന്‍സിപിയിലുള്ള വിഷയങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ട് പോകുമെന്നും പാര്‍ട്ടിയില്‍ പുനഃസംഘടന ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇനി തീരുമാനങ്ങളെല്ലാം കമ്മിറ്റി കൂടി ആയിരിക്കും തീരുമാനിക്കുകയെന്നും ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *