• Home  
  • പിഎസ്‌സി കോഴ: പ്രമോദിനെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് സിപിഎം നേതൃത്വം: ജില്ലാക്കമ്മിറ്റി ഓഫീസില്‍ വിലക്ക്
- Politics

പിഎസ്‌സി കോഴ: പ്രമോദിനെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് സിപിഎം നേതൃത്വം: ജില്ലാക്കമ്മിറ്റി ഓഫീസില്‍ വിലക്ക്

കോഴിക്കോട്: പിഎസ്‌സി കോഴ ഇടപാടില്‍ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളിയ്‌ക്കെതിരെ സംഘടനാ നടപടിയെടുക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം. അടിയന്തിരമായി നടപടിയെടുക്കാനാണ് സംസ്ഥാനകമ്മറ്റി ജില്ലാനേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനു പിന്നാലെ പ്രമോദിന് ജില്ലാക്കമ്മറ്റി ഓഫീസില്‍ വിലക്കും ഏര്‍പ്പെടുത്തി. ്ര പ്രമോദിന്റെ കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് ബന്ധത്തിലും നടപടി നടപടി സ്വീകരിക്കും. പ്രമോദ് കോട്ടൂളിക്ക് പാര്‍ട്ടിനേതാക്കളുമായുള്ള അടുത്ത ബന്ധം പിഎസ് സി കോഴയാരോപണത്തിലും പങ്കു വഹിച്ചതായിട്ടാണ് സംശയം. ഇന്നലെ ചേര്‍ന്ന സിപിഎം ടൗണ്‍ ഏരിയാ കമ്മിറ്റിയുടെ യോഗത്തില്‍ ഭൂരിപക്ഷം […]

കോഴിക്കോട്: പിഎസ്‌സി കോഴ ഇടപാടില്‍ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളിയ്‌ക്കെതിരെ സംഘടനാ നടപടിയെടുക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം. അടിയന്തിരമായി നടപടിയെടുക്കാനാണ് സംസ്ഥാനകമ്മറ്റി ജില്ലാനേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനു പിന്നാലെ പ്രമോദിന് ജില്ലാക്കമ്മറ്റി ഓഫീസില്‍ വിലക്കും ഏര്‍പ്പെടുത്തി. ്ര

പ്രമോദിന്റെ കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് ബന്ധത്തിലും നടപടി നടപടി സ്വീകരിക്കും. പ്രമോദ് കോട്ടൂളിക്ക് പാര്‍ട്ടിനേതാക്കളുമായുള്ള അടുത്ത ബന്ധം പിഎസ് സി കോഴയാരോപണത്തിലും പങ്കു വഹിച്ചതായിട്ടാണ് സംശയം. ഇന്നലെ ചേര്‍ന്ന സിപിഎം ടൗണ്‍ ഏരിയാ കമ്മിറ്റിയുടെ യോഗത്തില്‍ ഭൂരിപക്ഷം പേരും പ്രമോദ് കോട്ടൂളിക്ക് എതിരായിട്ടാണ് അഭിപ്രായം പറഞ്ഞത്. 21 അംഗ ഏരിയ കമ്മറ്റിയില്‍ യോഗത്തില്‍ 18 പേര്‍ പങ്കെടുത്തിരുന്നു. ഇതില്‍ 14 പേര്‍ പ്രമോദിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നാലുപേര്‍ മാത്രമാണ് അദ്ദേഹത്തെ അനുകൂലിച്ചത്. പ്രമോദ് കോട്ടൂളിയുടെ നടപടി പാര്‍ട്ടിക്ക് അവമതിപ്പും നാണക്കേടും ഉണ്ടാക്കിയെന്നായിരുന്നു വിലയിരുത്തല്‍. മുമ്പ് തന്നെ പരാതി കിട്ടിയിട്ടും ഇടപെടല്‍ നടത്താത്ത ജില്ലാ കമ്മറ്റിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

നേരത്തേ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി തീരുമാനം എടുക്കാം എന്നായിരുന്നു ജില്ലാ സെക്രട്ടറി യോഗത്തില്‍ സ്വീകരിച്ച നിലപാട്. പ്രമോദ് കോട്ടൂളിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനന്‍ പറഞ്ഞിരുന്നു. റിയല്‍ എസ്റ്റേറ്റ് ബന്ധം, ജീവിത ശൈലിയില്‍ പെട്ടെന്നുണ്ടായ മാറ്റം, ലോണ്‍ തരപ്പെടുത്താന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണം തുടങ്ങി മുമ്പും ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നയാളെ പുറത്താക്കണമെന്നായിരുന്ന കമ്മറ്റിയില്‍ ഉയര്‍ന്നുവന്ന ആശയം.

മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ് സി അംഗത്വം ശരിയാക്കാമെന്ന് യുവ നേതാവ് വാഗ്ദാനം നല്‍കിയെന്ന പരാതിയാണ് ഉയര്‍ന്നു വന്നത്. 60 ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടതെന്നും ആദ്യ ഘഡുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു.

വിഷയം വാര്‍ത്തയായതോടെ ആരോപണത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാനനേതൃത്വം ജില്ലാസെക്രട്ടറിയറ്റിന് നിര്‍ദേശം നല്‍കിയിരുന്നു. പരാതി കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ചയുണ്ടായി. മറ്റ് ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തെ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *