
തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ അപായമണിയാണ് ഇപ്പോള്‍ മുഴങ്ങുന്നതെന്നും ഈ രീതിയില്‍ മുമ്പോട്ട് പോയാല്‍ പാര്‍ട്ടിക്ക് ബംഗാളിലെ സ്ഥിതി വരുമെന്നും എം.എ ബേബി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയെയും സര്‍്കകാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷ വിമര്‍ശിച്ച് സിപിഎം നേതാവ് എം.എ ബേബി. പച്ചക്കുതിര മാസികയിലെ ലേഖനത്തിലാണ് ബേബിയുടെ വിമര്‍ശനം.
സിപിഎമ്മിന്റെ ബഹുജനസ്വാധീനം വന്‍തോതില്‍ ഇടിഞ്ഞതായും തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വി ഇത് സൂചിപ്പിക്കുന്നതാണെന്നും ‘തെറ്റുകളും തിരുത്തുകളും ഇടതുപക്ഷം’ എന്ന ലേഖനത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പുകളില്‍ സിപിഎം മുമ്പും തോറ്റിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോള്‍ നേരിട്ട തിരിച്ചടി അത് കൃത്യമായ സൂചനയാണ് നല്‍കുന്നതെന്ന് ലേഖനത്തില്‍ പറയുന്നു.
മാധ്യമങ്ങളെ പാര്‍ട്ടി അകറ്റി നിര്‍ത്തിയതും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍െപ്പടുത്തിയതും തിരിച്ചടിയായി. ‘കടക്കുപുറത്ത്’ എന്നത് പിണറായി ശൈലിയായി മാറി. സംഘടനാ വീഴ്ചയ്ക്കൊപ്പം വാക്കും പ്രവര്‍ത്തിയുമെല്ലാം തിരിച്ചടിക്ക് കാരണമായി. വെറും 17 വര്‍ഷം കൊണ്ടാണ് ബംഗാളില്‍ സിപിഎം ഈര്‍ക്കില്‍ പാര്‍ട്ടിയായത്. 45 ശതമാനം വോട്ടുകളുമായി ബംഗാളില്‍ സംസ്ഥാനം ഭരിച്ചിരുന്ന പാര്‍ട്ടി ഇപ്പോള്‍ വെറും ആറു ശതമാനം വോട്ടിലേക്ക് വീണുപോയത് നമുക്ക് മുന്നിലുണ്ടെന്നും പിഴവുകള്‍ അടിയന്തിരമായി പരിഹരിക്കണമെന്നും കാലഘട്ടത്തിന് അനുസൃതമായി മുദ്രാവാക്യം മാറുന്നില്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാന സെക്രട്ടേറിയേറ്റും സംസ്ഥാനസമിതിയുമൊക്കെ ചേരാനിരിക്കെ സിപിഎമ്മില്‍ ബേബിയുടെ ലേഖനം വലിയ ചര്‍ച്ചയാകും. നേരത്തേ സര്‍ക്കാരിനെതിരേ വിവിധ ജില്ലാക്കമ്മറ്റികളും വിവിധ നേതാക്കളും വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.