തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഭിന്നതയില്‍ ഘടക കക്ഷികള്‍ അതൃപ്തി അറിയിച്ചതിനെ തുടര്‍ന്ന് യുഡിഎഫിലും ഐക്യം ഉറപ്പിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ ഐക്യം രൂപീകരിക്കാന്‍ ഡല്‍ഹിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിനു ശേഷം പാര്‍ട്ടിയില്‍ ഐക്യം രൂപപ്പെട്ടു എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് മുന്നണിയിലെ ഐക്യത്തിന് വേണ്ടിയുള്ള നീക്കത്തിന് ഹൈക്കമാന്‍ഡ് ഇടപെടുന്നത്.
യുഡിഎഫ് ഘടക കക്ഷികളുടെ അഭിപ്രായം അഭിപ്രായം തേടാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയെ ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയിരുന്നു. ഘടകക്ഷികളുമായി രണ്ടുദിവസം നീണ്ട കൂടിക്കാഴ്ചകള്‍ക്ക് ശേഷം ദീപ ദാസ് മുന്‍ഷി ഡല്‍ഹിില്‍ എത്തിയിട്ടുണ്ട്. ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ദീപാ ദാസ് മുന്‍ഷി രാഹുല്‍ ഗാന്ധിയെ ധരിപ്പിക്കും. ഘടക കക്ഷി നേതാക്കളുടെ അഭിപ്രായം രാഹുല്‍ ഗാന്ധി പരിശോധിക്കും
ഐക്യം ഉറപ്പിച്ചില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്ന ആശങ്കയാണ് ഘടകകക്ഷികള്‍ ദീപാ ദാസ് മുന്‍ഷിയെ അറിയിച്ചത്. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.