• Home  
  • രാഹുലിന്റെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍നിന്നും നീക്കി
- Politics

രാഹുലിന്റെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍നിന്നും നീക്കി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ ചില പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്നും നീക്കി.ഹിന്ദുക്കളുടെ പേരില്‍ അക്രമം നടക്കുന്നുവെന്ന പരാമര്‍ശവും ആര്‍എസ്എസിനെതിരായ പരാമര്‍ശവുമാണ് സഭാ രേഖകളില്‍ നിന്നും നീക്കിയത്. രാഹുല്‍ ഇന്നലെ കേന്ദ്രസര്‍ക്കാരിനെതിരേ നടത്തിയ വിമര്‍ശനം കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. ഇതോടെ രാഹുലിന് പിന്തുണയുമായി ഇന്ത്യാസഖ്യത്തിലെ അഖിലേഷ് യാദവ് രംഗത്ത് വന്നിരുന്നു. ഹിന്ദു പരാമര്‍ശം വിവാദമാക്കുന്നത് ബിജെപിയുടെ തന്ത്രമാണെന്നും അഗ്നിവീര്‍, കര്‍ഷകരുടെ പ്രശ്നങ്ങള്‍, പഴയ പെന്‍ഷന്‍പദ്ധതി തുടങ്ങി രാഹുല്‍ ഇന്നലെ സഭയില്‍ ഉന്നയിച്ച വിഷയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും […]

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ ചില പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്നും നീക്കി.ഹിന്ദുക്കളുടെ പേരില്‍ അക്രമം നടക്കുന്നുവെന്ന പരാമര്‍ശവും ആര്‍എസ്എസിനെതിരായ പരാമര്‍ശവുമാണ് സഭാ രേഖകളില്‍ നിന്നും നീക്കിയത്.

രാഹുല്‍ ഇന്നലെ കേന്ദ്രസര്‍ക്കാരിനെതിരേ നടത്തിയ വിമര്‍ശനം കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. ഇതോടെ രാഹുലിന് പിന്തുണയുമായി ഇന്ത്യാസഖ്യത്തിലെ അഖിലേഷ് യാദവ് രംഗത്ത് വന്നിരുന്നു. ഹിന്ദു പരാമര്‍ശം വിവാദമാക്കുന്നത് ബിജെപിയുടെ തന്ത്രമാണെന്നും അഗ്നിവീര്‍, കര്‍ഷകരുടെ പ്രശ്നങ്ങള്‍, പഴയ പെന്‍ഷന്‍പദ്ധതി തുടങ്ങി രാഹുല്‍ ഇന്നലെ സഭയില്‍ ഉന്നയിച്ച വിഷയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും പുതിയ സര്‍ക്കാര്‍ വരുന്നത് കൊണ്ട് അത് മാറിയിട്ടില്ലെന്നും അഖിലേഷ് പറഞ്ഞു.

അഗ്‌നിവീറിനെതിരേ രാഹുലിന്റെ പരാമര്‍ശത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും പിന്നാലെ അമിത്ഷായും രാഹുലിനെതിരേ രംഗത്ത് വന്നിരുന്നു.

രാഹുലിന്റെ പ്രസംഗം ദേശീയതലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. മാധ്യമങ്ങള്‍ ഇക്കാര്യം വലിയ പ്രാധാന്യത്തോടെ നല്‍കുകയും ചെയ്തിരുന്നു.

Leave a comment

Your email address will not be published. Required fields are marked *