• Home  
  • വിന്‍ഡോസ് തകരാര്‍: ആഗോളപ്രതിസന്ധി; ഇന്ത്യയിലും അങ്കലാപ്പ്; തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുന്നു
- Technology

വിന്‍ഡോസ് തകരാര്‍: ആഗോളപ്രതിസന്ധി; ഇന്ത്യയിലും അങ്കലാപ്പ്; തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുന്നു

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് യൂസര്‍മാരെ പ്രതിസന്ധിയിലാക്കി സാങ്കേതിക തകരാര്‍. ആഗോള വ്യാപകമായി വിന്‍ഡോസ് തകരാറിലായിരിക്കുകയാണ്. കമ്പ്യൂട്ടറുകള്‍ തനിയെ റീസ്റ്റാര്‍ട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുകയാണെന്നാണ് പരാതി. ഇന്ത്യയിലും വിന്‍ഡോസ് ഉപഭോക്താക്കള്‍ ഇതേ പ്രശ്‌നത്തെ നേരിടുകയാണെന്ന് സോഷ്യല്‍ മീഡിയാകളില്‍ വരുന്ന പ്രതികരണങ്ങള്‍ വെളിപ്പെടുത്തുന്നു. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സാങ്കേതിക പ്രശ്നം ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയും വ്യോമയാന സര്‍വ്വീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. വിമാന കമ്പനികളുടെ […]

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് യൂസര്‍മാരെ പ്രതിസന്ധിയിലാക്കി സാങ്കേതിക തകരാര്‍. ആഗോള വ്യാപകമായി വിന്‍ഡോസ് തകരാറിലായിരിക്കുകയാണ്. കമ്പ്യൂട്ടറുകള്‍ തനിയെ റീസ്റ്റാര്‍ട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുകയാണെന്നാണ് പരാതി. ഇന്ത്യയിലും വിന്‍ഡോസ് ഉപഭോക്താക്കള്‍ ഇതേ പ്രശ്‌നത്തെ നേരിടുകയാണെന്ന് സോഷ്യല്‍ മീഡിയാകളില്‍ വരുന്ന പ്രതികരണങ്ങള്‍ വെളിപ്പെടുത്തുന്നു.

മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സാങ്കേതിക പ്രശ്നം ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയും വ്യോമയാന സര്‍വ്വീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. വിമാന കമ്പനികളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ്, ചെക്ക്-ഇന്‍, ബോര്‍ഡിംഗ് പാസ് ആക്‌സസ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ അവതാളത്തിലായി. ബ്രിട്ടനിലെ സ്‌കൈ ന്യൂസ് ടിവി ചാനലിന് സാങ്കേതിക പ്രശ്‌നം മൂലം പ്രക്ഷേപണം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. വിന്‍ഡോസിന് സുരക്ഷ സേവനങ്ങള്‍ നല്‍കുന്ന സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്‌സ്‌ട്രൈക്കിന്റെ പ്രശ്‌നമാണ് വ്യാപക പ്രതിസന്ധിക്ക് കാരണം.

വിന്‍ഡോസിലെ സാങ്കേതിക പ്രശ്‌നം കാരണം ചെക് ഇന്‍ സാധിക്കാത്തതിനാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 7 വിമാന സര്‍വീസുകള്‍ വൈകുന്നു. വിവിധ എയര്‍ ലൈനുകളുടെ വിമാനമാണ് വൈകുന്നത്. സോഫ്ട് വെയറില്‍ നിന്ന് മാറി മാനുവലായി സര്‍വീസ് ക്രമീകരിക്കും. ഫ്‌ലൈറ്റുകള്‍ തല്‍ക്കാലം ക്യാന്‍സല്‍ ചെയ്യില്ല

ബെംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ ചെക് ഇന്‍ തടസം മൂലം യാത്രക്കാര്‍ കുടുങ്ങി. ബെംഗളൂരു വിമാനത്താവളത്തില്‍ 10.40 മുതല്‍ വിമാന സര്‍വീസുകള്‍ തടസ്സം നേരിടുന്നു.

തിരുവനന്തപുരത്ത് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ചെക്ക് ഇന്‍ നടപടികളില്‍ നേരിയ താമസം മാത്രമേയുള്ളൂ. ഇന്‍ഡിഗോ ഉള്‍പ്പെടെ സര്‍വീസുകള്‍ എല്ലാം കൃത്യസമയത്ത് നടക്കുന്നുണ്ട്. ചെക്ക്-ഇന്‍ സംവിധാനത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഗോവ വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *