• Home  
  • ന്യൂയോര്‍ക്കില്‍ ചെറുവിമാനം തകര്‍ന്ന് അഞ്ചംഗകുടുംബം മരിച്ചു
- Us-news

ന്യൂയോര്‍ക്കില്‍ ചെറുവിമാനം തകര്‍ന്ന് അഞ്ചംഗകുടുംബം മരിച്ചു

ന്യൂയോര്‍ക്ക്: ജോര്‍ജിയയില്‍ നിന്നുള്ള ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ സഞ്ചരിച്ച ചെറിയ വിമാനം തകര്‍ന്ന് മരിച്ചതായി തിങ്കളാഴ്ച അധികൃതര്‍ അറിയിച്ചു. ബേസ്‌ബോള്‍ ടൂര്‍ണമെന്റിനായി ന്യൂയോര്‍ക്കിലെ കൂപ്പര്‍സ്റ്റൗണ്‍ സന്ദര്‍ശിച്ച കുടുംബമാണ് അപകടത്തില്‍പെട്ടത്. റോജര്‍ ബെഗ്സ് (76) ,ലോറ വാന്‍ എപ്സ്, 42; റയാന്‍ വാന്‍ എപ്സ്, 42; ജെയിംസ് വാന്‍ എപ്പ്‌സ്, 12; ഹാരിസണ്‍ വാന്‍ എപ്പ്‌സ്, 10. എന്നിവരാണ് കൊല്ലപ്പെട്ടത്. സിംഗിള്‍ എഞ്ചിന്‍ പൈപ്പര്‍ പിഎ-46 ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തകര്‍ന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങളും വിമാനത്തിലുണ്ടായിരുന്ന അഞ്ച് […]

ന്യൂയോര്‍ക്ക്: ജോര്‍ജിയയില്‍ നിന്നുള്ള ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ സഞ്ചരിച്ച ചെറിയ വിമാനം തകര്‍ന്ന് മരിച്ചതായി തിങ്കളാഴ്ച അധികൃതര്‍ അറിയിച്ചു. ബേസ്‌ബോള്‍ ടൂര്‍ണമെന്റിനായി ന്യൂയോര്‍ക്കിലെ കൂപ്പര്‍സ്റ്റൗണ്‍ സന്ദര്‍ശിച്ച കുടുംബമാണ് അപകടത്തില്‍പെട്ടത്. റോജര്‍ ബെഗ്സ് (76) ,ലോറ വാന്‍ എപ്സ്, 42; റയാന്‍ വാന്‍ എപ്സ്, 42; ജെയിംസ് വാന്‍ എപ്പ്‌സ്, 12; ഹാരിസണ്‍ വാന്‍ എപ്പ്‌സ്, 10. എന്നിവരാണ് കൊല്ലപ്പെട്ടത്.

സിംഗിള്‍ എഞ്ചിന്‍ പൈപ്പര്‍ പിഎ-46 ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തകര്‍ന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങളും വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരുടെ അവശിഷ്ടങ്ങളും ഞായറാഴ്ച രാത്രി മാസോണ്‍വില്ലെ നഗരത്തില്‍ കണ്ടെത്തിയതായി ന്യൂയോര്‍ക്ക് സ്റ്റേറ്റ് പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് ഏകദേശം 125 മൈല്‍ (200 കിലോമീറ്റര്‍) വടക്ക് പടിഞ്ഞാറുള്ള റിമോട്ട് ക്രാഷ് സൈറ്റ് തിരയാന്‍ ഡ്രോണുകളും ഓള്‍-ടെറൈന്‍ വാഹനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചു.

വെസ്റ്റ് വിര്‍ജീനിയയില്‍ ഇന്ധനം നിറച്ചുകൊണ്ട് അറ്റ്‌ലാന്റയിലെ കോബ് കൗണ്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്ന വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *