
ന്യൂയോര്‍ക്ക്: യുഎസില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശിയായ സായി സൂര്യ അവിനാഷ് ആണ് മരിച്ചത്. അവധിക്കാലം ആഘോഷിക്കാനെത്തിയ സായി അല്‍ബാനിക്ക് സമീപമുള്ള ബാര്‍ബെ വില്ല വെള്ളച്ചാട്ടത്തിലാണ് അപകടത്തില്‍പെട്ടത്.
ട്രൈന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ സായി സൂര്യ ജൂലൈ ഏഴിനാണ് അപകടത്തില്‍പ്പെട്ടതെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
സായിക്കൊപ്പം മറ്റൊരു വിദ്യാര്‍ഥി കൂടി അപകടത്തില്‍പ്പെട്ടിരുന്നു. എന്നാല്‍ അപ്പോള്‍ അവിടെയെത്തിയ ഒരാള്‍ ആ വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തി. അപ്പോഴേക്കും സായ് വെള്ളത്തില്‍ മുങ്ങിത്താഴ്ന്നിരുന്നു. മുങ്ങല്‍ വിദഗ്ദ്ധര്‍ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.