• Home  
  • വ്യാജരേഖകള്‍ ചമച്ച് യൂണിവേഴ്‌സിറ്റി പ്രവേശനം: ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ യുഎസ് മടക്കി അയയ്ക്കും
- Us-news

വ്യാജരേഖകള്‍ ചമച്ച് യൂണിവേഴ്‌സിറ്റി പ്രവേശനം: ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ യുഎസ് മടക്കി അയയ്ക്കും

ന്യൂയോര്‍ക്ക്: വ്യാജരേഖകള്‍ ചമച്ച് യുഎസ് സര്‍വകലാശാലയില്‍ പ്രവേശനം നേടിയതിന് അറസ്റ്റിലായ ഇന്ത്യക്കാരനായ വിദ്യാര്‍ഥിയെ മടക്കി അയയ്ക്കും. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി പെന്‍സില്‍വേനിയയിലെ ലീഹായ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന ആര്യന്‍ ആനന്ദിനെ(19)യാണ് കുറ്റസമ്മതക്കരാര്‍ പ്രകാരം നാട്ടിലേക്കു മടക്കി അയയ്ക്കുന്നത്. നോര്‍ത്താംപ്റ്റണ്‍ കൗണ്ടി പ്രിസണിലെ മൂന്നു മാസത്തെ തടവു ശിക്ഷ വിധിച്ചത് അനുഭവിച്ചതായി കണക്കാക്കും. 85,000 ഡോളര്‍ നഷ്ടപരിഹാരത്തുക സര്‍വകലാശാല വേണ്ടെന്നു വയ്ക്കും. സ്വന്തം തട്ടിപ്പു വിശദീകരിച്ച് പേരു വെളിപ്പെടുത്താതെ ആര്യന്‍ തന്നെ എഴുതിയ സമൂഹമാധ്യമ പോസ്റ്റിനെക്കുറിച്ചുള്ള അന്വേഷണമാണ് പ്രവേശനത്തട്ടിപ്പിന്റെ ചുരുളഴിച്ചത്. […]

ന്യൂയോര്‍ക്ക്: വ്യാജരേഖകള്‍ ചമച്ച് യുഎസ് സര്‍വകലാശാലയില്‍ പ്രവേശനം നേടിയതിന് അറസ്റ്റിലായ ഇന്ത്യക്കാരനായ വിദ്യാര്‍ഥിയെ മടക്കി അയയ്ക്കും. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി പെന്‍സില്‍വേനിയയിലെ ലീഹായ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന ആര്യന്‍ ആനന്ദിനെ(19)യാണ് കുറ്റസമ്മതക്കരാര്‍ പ്രകാരം നാട്ടിലേക്കു മടക്കി അയയ്ക്കുന്നത്. നോര്‍ത്താംപ്റ്റണ്‍ കൗണ്ടി പ്രിസണിലെ മൂന്നു മാസത്തെ തടവു ശിക്ഷ വിധിച്ചത് അനുഭവിച്ചതായി കണക്കാക്കും. 85,000 ഡോളര്‍ നഷ്ടപരിഹാരത്തുക സര്‍വകലാശാല വേണ്ടെന്നു വയ്ക്കും.

സ്വന്തം തട്ടിപ്പു വിശദീകരിച്ച് പേരു വെളിപ്പെടുത്താതെ ആര്യന്‍ തന്നെ എഴുതിയ സമൂഹമാധ്യമ പോസ്റ്റിനെക്കുറിച്ചുള്ള അന്വേഷണമാണ് പ്രവേശനത്തട്ടിപ്പിന്റെ ചുരുളഴിച്ചത്. ‘കള്ളങ്ങളില്‍ കെട്ടിപ്പൊക്കിയ എന്റെ ജീവിതവും കരിയറും’ എന്ന തലക്കെട്ടിലെ പോസ്റ്റിനു പിന്നാലെയുള്ള അന്വേഷണത്തിലാണ് ആര്യനെ കണ്ടെത്തിയത്.

സ്വകാര്യ ഗവേഷണ സര്‍വകലാശാലയായ ലീഹായില്‍ 2023 2024 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനമാണ് ആര്യന്‍ നേടിയെടുത്തിരുന്നത്. പ്രവേശന രേഖകള്‍ വ്യാജമാണെന്നും അധിക ധനസഹായത്തിനായി സമര്‍പ്പിച്ച അച്ഛന്റെ മരണസര്‍ട്ടിഫിക്കറ്റ് വരെ വ്യാജമാണെന്നും പൊലീസ് കണ്ടെത്തി. അച്ഛന്‍ ഇപ്പോഴും ഇന്ത്യയില്‍ ജീവിച്ചിരിക്കുന്നു. സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് തിരുത്തി ജയിച്ചതായും വരുത്തി.

Leave a comment

Your email address will not be published. Required fields are marked *