• Home  
  • ഊട്ടിയില്‍ വന്യമൃഗം ഭക്ഷിച്ചനിലയില്‍ യുവതിയുടെ മൃതദേഹം
- National

ഊട്ടിയില്‍ വന്യമൃഗം ഭക്ഷിച്ചനിലയില്‍ യുവതിയുടെ മൃതദേഹം

ഊട്ടി: വന്യമൃഗത്തിന്റെ ആക്രമണത്തില്‍ യുവതി മരിച്ചനിലയില്‍ കണ്ടെത്തി. പൊമ്മാന്‍ സ്വദേശി ഗോപാലിന്റെ ഭാര്യ അഞ്ജല (52) ആണ് മരിച്ചത്. തേയിലതോട്ടത്തിനു സമീപം കുറ്റിക്കാട്ടില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ വന്യമൃഗം ഭക്ഷിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഊട്ടിക്കു സമീപം മൈനല അരക്കാട് ഭാഗത്തുള്ള തേയില തോട്ടത്തില്‍ ജോലിക്കു പോയ അഞ്ജലയെ ഇന്നലെ രാത്രി മുതല്‍ കാണാതായിരുന്നു. ഇന്നു രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികള്‍ സമീപത്തെ കുറ്റിക്കാട്ടില്‍ അനക്കം കണ്ടതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടത്തില്‍ നിന്ന് 20 മീറ്ററോളം ദൂരം […]

ഊട്ടി: വന്യമൃഗത്തിന്റെ ആക്രമണത്തില്‍ യുവതി മരിച്ചനിലയില്‍ കണ്ടെത്തി. പൊമ്മാന്‍ സ്വദേശി ഗോപാലിന്റെ ഭാര്യ അഞ്ജല (52) ആണ് മരിച്ചത്. തേയിലതോട്ടത്തിനു സമീപം കുറ്റിക്കാട്ടില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ വന്യമൃഗം ഭക്ഷിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഊട്ടിക്കു സമീപം മൈനല അരക്കാട് ഭാഗത്തുള്ള തേയില തോട്ടത്തില്‍ ജോലിക്കു പോയ അഞ്ജലയെ ഇന്നലെ രാത്രി മുതല്‍ കാണാതായിരുന്നു.

ഇന്നു രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികള്‍ സമീപത്തെ കുറ്റിക്കാട്ടില്‍ അനക്കം കണ്ടതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടത്തില്‍ നിന്ന് 20 മീറ്ററോളം ദൂരം ഇവരെ വലിച്ചിഴച്ചതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. യുവതിയെ ആക്രമിച്ചത് കടുവയാണോ പുലിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

Leave a comment

Your email address will not be published. Required fields are marked *

Lokamalayalee @2024. All Rights Reserved.