- Keralam

ഓണപ്പരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ച്ച ഒഴിവാക്കാന്‍ മാര്‍ഗരേഖ

പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പ് മാത്രമേ ചോദ്യക്കടലാസ് പായ്ക്കറ്റുകള്‍ തുറക്കാവൂവെന്ന് പ്രധാനാധ്യാപകരെ അറിയിച്ചു. ജില്ലതോറും മൂന്നംഗ പരീക്ഷാ സെല്‍ രൂപീകരിച്ചു.

തിരുവനന്തപുരം: ഓണപ്പരീക്ഷാ ചോദ്യക്കടലാസ് ചോര്‍ച്ച ഒഴിവാക്കാന്‍ മുന്‍കരുതലെടുത്ത് പൊതുവിദ്യാഭ്യാസവകുപ്പ്. മുന്‍വഷങ്ങളില്‍ ചോദ്യക്കടലാസ് ചോര്‍ച്ചയുണ്ടായ സാഹചര്യത്തിലാണിത്. ഇതുസംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കി. കര്‍ശന നിരീക്ഷണവുമുണ്ടാകും.

പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പ് മാത്രമേ ചോദ്യക്കടലാസ് പായ്ക്കറ്റുകള്‍ തുറക്കാവൂവെന്ന് പ്രധാനാധ്യാപകരെ അറിയിച്ചു. ജില്ലതോറും മൂന്നംഗ പരീക്ഷാ സെല്‍ രൂപീകരിച്ചു. ബി.ആര്‍.സികളില്‍ ചോദ്യക്കടലാസ് വിതരണത്തിനു രജിസ്റ്റര്‍ സൂക്ഷിക്കണം. സ്‌കൂളുകള്‍ ചോദ്യക്കടലാസ് കൈപ്പറ്റുന്നതുവരെ മുറിയും അലമാരയും മുദ്രവച്ച് ബന്തവസാക്കണം. വിതരണമേല്‍നോട്ടവും ബി.ആര്‍.സി. തലത്തിലുള്ള ഏകോപനവും നിരീക്ഷണവും ജില്ലാ വിദ്യാഭ്യാസ ഓഫീസ് നിര്‍ഹിക്കും.

സി-ആപ്റ്റില്‍നിന്ന് ചോദ്യക്കടലാസ് കെട്ടുകള്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നേരിട്ട് ഏറ്റുവാങ്ങണം. പായ്ക്കറ്റ് കീറിയിട്ടുണ്ടെങ്കില്‍ ഡി.ഇ.ഒയില്‍ അറിയിക്കണം. ചോദ്യക്കടലാസ് വാങ്ങുന്ന തീയതിയും അധ്യാപകന്റെ പേരും ഫോണ്‍ നമ്പറും ഒപ്പും രജിസ്റ്ററില്‍ രേഖപ്പെടുത്തണം.

Leave a comment

Your email address will not be published. Required fields are marked *

Lokamalayalee @2024. All Rights Reserved.