• Home  
  • ആരാധകരുടെ ‘പെണ്‍ ബറാക് ഒബാമ’ ട്രംപിനെ വീഴ്ത്തുമോ
- World

ആരാധകരുടെ ‘പെണ്‍ ബറാക് ഒബാമ’ ട്രംപിനെ വീഴ്ത്തുമോ

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറിയതോടെയാണ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പേര് ചര്‍ച്ചകളിലേക്ക് കടന്നുവന്നത്. പ്രസിഡന്റ് സ്ഥാനാര്‍ഥിയെ അന്തിമമായി തീരുമാനിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുക അടുത്ത മാസം നടക്കുന്ന ഡെമോക്രാറ്റ് പാര്‍ട്ടി കണ്‍വെന്‍ഷനിലായിരിക്കുമെങ്കിലും കമലയുടെ പേരിനാണ് മുന്‍തൂക്കം. യു.എസ് വൈസ് പ്രസിഡന്റ് പദവിയിലെത്തിയ ആദ്യ വനിതയും ഇന്ത്യന്‍ വംശജയുമാണ് കമല. ഉന്നതപദവികളിലേക്ക് കറുത്തവര്‍ഗക്കാരിയും ഇന്ത്യന്‍ വംശജയുമായ ഒരു സ്ത്രീയുടെ പോരാട്ടചരിത്രമാകാം അവര്‍ ആരാധകര്‍ക്ക് ‘പെണ്‍ ബറാക് ഒബാമ’യായി മാറിയത്. കാലിഫോര്‍ണിയയിലെ ഓക്ക്ലാന്‍ഡില്‍ ജനിച്ച […]

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറിയതോടെയാണ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പേര് ചര്‍ച്ചകളിലേക്ക് കടന്നുവന്നത്. പ്രസിഡന്റ് സ്ഥാനാര്‍ഥിയെ അന്തിമമായി തീരുമാനിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുക അടുത്ത മാസം നടക്കുന്ന ഡെമോക്രാറ്റ് പാര്‍ട്ടി കണ്‍വെന്‍ഷനിലായിരിക്കുമെങ്കിലും കമലയുടെ പേരിനാണ് മുന്‍തൂക്കം.

യു.എസ് വൈസ് പ്രസിഡന്റ് പദവിയിലെത്തിയ ആദ്യ വനിതയും ഇന്ത്യന്‍ വംശജയുമാണ് കമല. ഉന്നതപദവികളിലേക്ക് കറുത്തവര്‍ഗക്കാരിയും ഇന്ത്യന്‍ വംശജയുമായ ഒരു സ്ത്രീയുടെ പോരാട്ടചരിത്രമാകാം അവര്‍ ആരാധകര്‍ക്ക് ‘പെണ്‍ ബറാക് ഒബാമ’യായി മാറിയത്.

കാലിഫോര്‍ണിയയിലെ ഓക്ക്ലാന്‍ഡില്‍ ജനിച്ച ഹാരിസ്, ഇന്ത്യന്‍ വംശജയായ അമ്മയുടെയും ജമൈക്കന്‍ വംശജനായ പിതാവിന്റെയും മകളാണ്. മാതാവ് തമിഴ്‌നാടുകാരി ശ്യാമള ഗോപാലന്‍. പിതാവ് ജമൈക്കന്‍ വംശജന്‍ ഡൊണാള്‍ഡ് ഹാരിസ്. 19-ാം വയസില്‍ ഉപരിപഠനത്തിനായാണ് ശ്യാമള തമിഴ്‌നാട്ടില്‍ നിന്ന് അമേരിക്കയിലെത്തുന്നത്. പിന്നീട് അവിടെയായി ശ്യാമളയുടെ ജീവിതം. കാലിഫോര്‍ണിയയിലെ ഓക്ക്ലാന്‍ഡിലാണ് കമല ജനിച്ചത്. മായയാണ് സഹോദരി. ഹിലരി ക്ലിന്റണിന്റെ ഉപദേശകയാണ് മായ.

കമലയുടെ ഏഴാം വയസിലാണ് ശ്യാമളയും ഭര്‍ത്താവും വേര്‍പിരിയുന്നത്. പിന്നീട് കമലയുടെയും സഹോദരിയുടെയും ജീവിതം അമ്മയ്‌ക്കൊപ്പമായിരുന്നു.അവധിക്കാലങ്ങളില്‍ അമ്മവീട്ടിലേക്കും ബന്ധുക്കളെ കാണാനുമായി കമലയും മായയും ഇടക്കിടെ തമിഴ്‌നാട്ടിലെത്തിയിരുന്നു.

പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് എന്നിവയില്‍ വിദ്യാഭ്യാസം നേടിയ കമല നിയമബിരുദവും നേടി. സാമൂഹ്യ- രാഷ്ട്രിയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പരമ്പരാഗതമായി അവഗണിക്കപ്പെട്ടവര്‍ക്കുവേണ്ടിയായിരുന്നു അവര്‍ ശബ്ദിച്ചിരുന്നത്. സൗജന്യ വിദ്യാഭ്യാസം, സമഗ്ര ആരോഗ്യപരിരക്ഷ തുടങ്ങിയവക്കായി കമല ശബ്ദിച്ചു. തെരഞ്ഞെടുപ്പുകളിലും മറ്റും അവര്‍ക്ക് അനുകൂലമായത് ഈ ഘടകമായിരുന്നു.

1989 ല്‍ ഓക് ലന്‍ഡില്‍ ഡിസ്ട്രിക്ട് അറ്റോര്‍ണിയായി. സാന്‍ ഫ്രാന്‍സിസ്‌കോയുടെ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഈ സ്ഥാനത്തെത്തുന്ന ആദ്യ കറുത്തവര്‍ഗ്ഗക്കാരിയായിരുന്നു. 2014 ല്‍ അഭിഭാഷകനായ ഡഗ് എംഹോഫിനെ വിവാഹം കഴിച്ചു. 2016 ല്‍ യു.എസ് സെനറ്റിലെത്തുമ്പോള്‍ ആ പദവിയിലെത്തുന്ന ആദ്യ ഏഷ്യന്‍ വംശജയായി.

വധശ്രമത്തെ അതിജീവിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ കരുത്തനായി മാറിയ ട്രംപിനെ മറികടക്കാന്‍ കമല ഹാരിസിന് ആവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യുവതലമുറയുടെയും പുരോഗമനവാദികളുടെയും പിന്തുണ കമലയ്ക്കാണെന്നാണ് കണക്കുകൂട്ടല്‍.

Leave a comment

Your email address will not be published. Required fields are marked *

Lokamalayalee @2024. All Rights Reserved.