ശസ്ത്രക്രിയയ്ക്കിടെ കയ്യുറ ശരീരത്തില്‍ ചേര്‍ത്ത് തുന്നിയതായി പരാതി; പിഴവില്ലെന്ന് ആശുപത്രി അധികൃതര്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയിലെ നിരുത്തരവാദിത്തപരമായ സമീപനങ്ങളെക്കുറിച്ച് നിരന്തരം വാര്‍ത്തകള്‍ വരാറുണ്ട്. ശസ്ത്രക്രിയയ്ക്കു ശേഷം പഞ്ഞിയും കോട്ടണും എന്തിന് കത്രിക വരെ ഉള്ളിലാക്കി തുന്നിക്കൂട്ടിയ സംഭവങ്ങള്‍ പലതവണ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യുന്നത്. മുതുകിലെ ശസ്ത്രക്രിയയ്ക്കിടെ കയ്യുറ ശരീരത്തില്‍ തുന്നിചേര്‍ത്തതായിട്ടാണ് പരാതി. നെടുമങ്ങാട് സ്വദേശിയായ ഷിനുവിനാണ് ദുരനുഭവം നേരിട്ടത്. മുതുകിലെ പഴുപ്പ് നീക്കാന്‍ ശനിയാഴ്ചയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഷിനു ശസ്ത്രക്രിയക്ക് എത്തിയത്. ശസ്ത്രക്രിയക്ക് ശേഷം രണ്ട് ദിവസം […]