- Business

ചിരട്ടവില ഉയരുന്നു; വിദേശത്തേക്കും കയറ്റുമതി

കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്ന മൊത്തക്കച്ചവടക്കാര്‍ വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നതിനും തമിഴ്‌നാട്ടിലെ ആക്ടിവേറ്റഡ് കാര്‍ബണ്‍ നിര്‍മ്മാണ കമ്പനികള്‍ക്കുമായാണ് ചിരട്ട ശേഖരിക്കുന്നത്.

കല്ലറ: തേങ്ങ, എണ്ണ വിലയ്ക്ക് പിന്നാലെ ചിരട്ട വിലയും ഉയര്‍ന്നു. ചിരവിക്കഴിഞ്ഞാല്‍ അടുപ്പിലോ അടുത്തുള്ള പറമ്പിലോ സ്ഥാനമുണ്ടായിരുന്ന ചിരട്ടയ്ക്ക് പൊന്നിന്‍വില. കിലോയ്ക്ക് പത്ത് രൂപയില്‍ കിടന്ന മൊത്തവില ഇപ്പോള്‍ നാലിരട്ടി ഉയര്‍ന്ന് 40 രൂപയിലെത്തി. നാട്ടിന്‍പുറത്തെ ആക്രിക്കടകളില്‍ 30 മുതല്‍ 35 രൂപ വരെ ഇവയ്ക്ക് ലഭിക്കും. നാളികേരത്തിനൊപ്പം ചിരട്ടയ്ക്കും വില ഉയര്‍ന്നതോടെ നാളികേര വ്യവസായത്തിലെ ഒരു പ്രധാന ഘടകമായി ചിരട്ടയും മാറി. ചിരട്ടയ്ക്ക് മൂല്യമേറിയതോടെ വീടുകളിലെത്തി പാഴ് വസ്തുക്കള്‍ ശേഖരിക്കുന്നവര്‍ ഇപ്പോള്‍ പ്രധാനമായും തേടുന്നതും ചിരട്ടയാണ്.

സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മ്മാണത്തിന് ചിരട്ട ഒരു പ്രധാന ഘടകമാണ്. ഇതിന് പുറമെ പഴച്ചാര്‍,പഞ്ചസാര,വെള്ളം എന്നിവ ശുദ്ധീകരിക്കുന്നതിന് ചിരട്ടക്കരി ഉപയോഗിക്കുന്നു.

കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്ന മൊത്തക്കച്ചവടക്കാര്‍ വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നതിനും തമിഴ്‌നാട്ടിലെ ആക്ടിവേറ്റഡ് കാര്‍ബണ്‍ നിര്‍മ്മാണ കമ്പനികള്‍ക്കുമായാണ് ചിരട്ട ശേഖരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *

Lokamalayalee @2024. All Rights Reserved.