Tag: Mainnews

Keralam

പ്രധാനമന്ത്രി ഇന്ന് വയനാട്ടില്‍; പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കും

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും. രാവിലെ പതിനൊന്നരയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവര്‍ണറും സ്വീകരിക്കും. ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിക്കുന്ന നരേന്ദ്ര മോദി ദുരന്ത ബാധിത പ്രദേശങ്ങള്‍ ഹെലികോപ്റ്ററില്‍ ഇരുന്ന് കാണും. കല്‍പ്പറ്റയില്‍ എത്തുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം 12.15ന് ചൂരല്‍മലയിലേത്തും. ബെയിലി പാലത്തിലൂടെ നടന്നും സ്ഥലങ്ങള്‍ കാണും. പ്രധാനമന്ത്രി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കും. ചികിത്സയില്‍ കഴിയുന്നവരെയും ക്യാമ്പുകളില്‍ ഉള്ളവരെയും അദ്ദേഹം കാണും. ഇതിനു ശേഷമാകും കലക്ടറേറ്റിലെ അവലോകന […]

Sports

‘ഗുഡ്ബൈ റസ്ലിങ്, മത്സരിക്കാന്‍ കരുത്ത് ബാക്കിയില്ല. സ്വപ്നങ്ങള്‍ തകര്‍ന്നു’; ഗുസ്തിയോട് വിടപറഞ്ഞ് വിനേഷ് ഫോഗട്ട്

പാരീസ്: ഒളിമ്പിക്‌സ് ഗുസ്തി ഫൈനലിലെ അയോഗ്യതക്ക് പിന്നാലെ വിനേഷ് ഫോഗട്ട് ഗുസ്തിയോട് വിട പറയുന്നു. ‘ഗുഡ്ബൈ റസ്ലിങ്, ഇനി മത്സരിക്കാന്‍ കരുത്ത് ബാക്കിയില്ല. സ്വപ്നങ്ങള്‍ തകര്‍ന്നു’. ഗുസ്തി രംഗത്തുനിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വിനേഷ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഗുസ്തി ഫൈനലിലെ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ കായിക കോടതിയുടെ വിധി ഇന്ന് വരാനിരിക്കെയാണ് പ്രഖ്യാപനം. വിധി അനുകൂലമെങ്കില്‍ വിനേഷ് വെള്ളി മെഡല്‍ പങ്കിടും. ഗുസ്തിയില്‍ ഇന്ത്യയുടെ ഉറച്ച സ്വര്‍ണ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ടിനെ ഫൈനലിന് മുന്‍പാണ് അയോഗ്യയാക്കിയത്. […]

Sports

മെഡല്‍സ്വപ്‌നം തകര്‍ന്നുടഞ്ഞു; വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി

പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്‌റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി. ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതായി ഔദ്യോഗികമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐഒസി) അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസിലുള്ള ഇന്ത്യന്‍ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷ പി ടി ഉഷയെ ഫോണില്‍ ബന്ധപ്പെട്ട് വിനേഷിന്റെ അയോഗ്യത നീക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗുസ്തിയില്‍ മത്സരിക്കുന്ന താരങ്ങളുടെ ശരീരഭാരം മത്സര ദിവസം രാവിലെ പരിശോധിക്കും. […]

World

ഷെയ്ഖ് ഹസീനയുടെ രാഷ്ട്രീയ അഭയം: അനിശ്ചിതത്വം തുടരുന്നു; യുഎസ് വിസ റദ്ദാക്കി; മുഖം തിരിച്ച് യുകെയും

ന്യൂഡല്‍ഹി: രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാഷ്ട്രീയ അഭയത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. നിലവില്‍ ഇന്ത്യില്‍ ഒരു രഹസ്യകേന്ദ്രത്തിലാണ് അവരുള്ളത്. ഷെയ്ഖ് ഹസീനയുടെ വിസ യു.എസ്. റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. രാജിവെച്ച് ഇന്ത്യയിലേക്ക് പലായനംചെയ്ത ഹസീന ഗാസിയാബാദിലെ ഹിന്‍ഡണ്‍ വ്യോമതാവളത്തിലെത്തിയ ശേഷം രഹസ്യകേന്ദ്രത്തിലേക്ക് മാറുകയായിരുന്നു. എതെങ്കിലും യൂറോപ്യന്‍ രാജ്യത്തേക്ക് പോകാനായിരുന്നു ഹസീനയുടെ പദ്ധതി. എന്നാല്‍, അവര്‍ക്ക് അഭയം നല്‍കാന്‍ യു.കെ. തയ്യാറല്ലെന്നാണ് സൂചന. സഹോദരിക്കൊപ്പമാണ് ഷെയ്ഖ് ഹസീന തിങ്കളാഴ്ച ബംഗ്ലാദേശ് വിട്ടത്. സഹോദരി രെഹാനയ്ക്ക് യു.കെ. പൗരത്വമുണ്ട്. […]

World

ബംഗ്ലാദേശില്‍ കലാപത്തിന് ശമനമില്ല; ഷെയ്ഖ് ഹസീന ഡല്‍ഹിയില്‍ തുടരുന്നു; സര്‍വകക്ഷി യോഗം വിളിച്ച് ഇന്ത്യ

ഡല്‍ഹി: ബംഗ്ലാദേശിലെ കലാപത്തെ തുടര്‍ന്ന് രാജ്യം വിട്ട് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇനി എങ്ങോട്ട്. നയതന്ത്ര വിദഗ്ദ്ധര്‍ ഷെയ്ഖ് ഹസീനയുടെ അടുത്ത നീക്കമറിയാന്‍ കാത്തിരിക്കുകയാണ്. ഇപ്പോള്‍ അവര്‍ ഡല്‍ഹിയിലാണുള്ളത്. ഷെയ്ഖ് ഹസീന എവിടേക്ക് പോകുമെന്നതില്‍ ഇന്ന് വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്. ഡല്‍ഹിയിലെ ഹിന്‍ഡന്‍ വ്യോമസേന താവളത്തിലാണ് ഇന്നലെ വൈകീട്ട് ആറ് മണിയോടെ ഷെയ്ഖ് ഹസീന ഇറങ്ങിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ രാത്രി സുരക്ഷ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ സമിതി യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തിയിരുന്നു. ബ്രിട്ടനില്‍ […]

Keralam

തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളുടെ സംസ്‌കാരം ഇന്ന്: മരണം 402

കല്‍പ്പറ്റ : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളുടെ സംസ്‌കാരം ഇന്ന്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളില്‍ 8 എണ്ണം ഇന്നലെ സംസ്‌കരിച്ചിരുന്നു. മരിച്ചവരുടെ എണ്ണം 402 ആയി. മണ്ണിനടിയില്‍ നിന്നും ചാലിയാറില്‍ നിന്നുമടക്കം കണ്ടെടുത്തവയില്‍ 180 എണ്ണം ശരീരഭാഗങ്ങളാണ്.ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 222 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഉരുള്‍ പൊട്ടലില്‍ പരിക്കേറ്റ 91 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഇന്നത്തെ തെരച്ചലില്‍ ചൂരല്‍മല വില്ലേജ് റോഡില്‍ […]

Keralam

കാലാവസ്ഥാ പ്രവചനം കുറ്റമറ്റതാക്കും; വീഴ്ചകള്‍ പരിഹരിക്കാന്‍ നടപടികളുമായി കേരളം

തിരുവനന്തപുരം: അതിതീവ്രമഴ മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കാത്തതിന് പരിഹാരം തേടി കേരളം. അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ തടയാനും കാലാവസ്ഥാ പ്രവചനത്തിലെ വീഴ്ചകള്‍ പരിഹരിക്കാനുമായി കേരളത്തിന്റേതായ സംവിധാനം ഒരുക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പ്, കേന്ദ്ര ജല കമ്മിഷന്‍, ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ എന്നിങ്ങനെയുള്ള കേന്ദ്ര സ്ഥാപനങ്ങളാണ് മുന്നറിയിപ്പുകള്‍ നല്‍കുന്നത്. ഈ മുന്നറിയിപ്പ് രീതിക്കു കാലാനുസൃത മാറ്റം വരുത്തേണ്ടതുണ്ടെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വീഴ്ചകള്‍ പരിഹരിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍. പ്രകൃതിദുരന്തസാധ്യത […]

National

മലയോര മേഖലകളില്‍ എന്തിനാണ് ഇത്രയേറെ കെട്ടിടങ്ങള്‍; ഉത്തരം ആവശ്യപ്പെട്ട് ഹരിത ട്രൈബ്യൂണല്‍: സ്വമേധയാ കേസെടുത്തു

ചെന്നൈ: മലയോര മേഖലകളെ ചൂഷണം ചെയ്തുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതിനെതിരെ കേരള-തമിഴ്നാട് സര്‍ക്കാരുകള്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ ബെഞ്ച്. കേരളത്തിലെയും തമിഴ്നാട്ടിലെയും മലഞ്ചെരുവുകളില്‍ കെട്ടിട നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കുന്നതില്‍ ട്രൈബ്യൂണല്‍ അതൃപ്തി രേഖപ്പെടുത്തി. വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടല്‍ നാശം വിതച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹരിത ട്രൈബ്യൂണലിന്റെ നടപടി. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികള്‍, കേരളത്തിലെ വയനാട്, ഇടുക്കി, തമിഴ്നാട്ടിലെ നീലഗിരി, കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍മാര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. […]

Keralam

മരണം 300 കടന്നു;ക്യാമ്പുകളില്‍ 9328പേര്‍; നാലാംദിവസം നാലുപേരെ ജീവനോടെ കണ്ടെത്തി

വയനാട്: മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ മരണം 300 കടന്നു. ഇന്ന് 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. 107 മൃതദേഹം തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. 206 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 86 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലുള്ളത് 1729 പേരാണ്. നാലാം ദിനവും തെരച്ചില്‍ […]

Keralam

കാണാതായവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കും; ചൂരല്‍മലയിലും ചാലിയാറിലും സോണുകളായി തിരിച്ച് തെരച്ചില്‍

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് ഊര്‍ജിതമാക്കും. മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഇന്നുമുതല്‍ 6 സോണുകളായി തിരിച്ച് 40 ടീമുകളാകും തിരച്ചിലിന് രംഗത്തുണ്ടാകുക. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്ററിലെ 8 പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലും ഇന്ന് പരിശോധന നടത്തും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മന്ത്രിമാരായ കെ രാജന്‍, മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, ഒ കെ കേളു എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താനായി ഡല്‍ഹിയില്‍ നിന്നും ഡ്രോണ്‍ ബേസ്ഡ് റഡാര്‍ […]

Lokamalayalee @2024. All Rights Reserved.