Tag: Mainnews

Keralam

മരണം 288; ബെയ്‌ലി പാലം പൂര്‍ത്തിയായി; മഴ പെയ്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി

കല്‍പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണം 288 ആയി ഉയര്‍ന്നു. ഇന്നത്തെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. വൈകുന്നേരം നാലോടെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍ മഴ പെയ്തതോടെ നേരത്തെ തന്നെ നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഇനിയും 240 പേരെ കണ്ടെത്താനുണ്ട്. ബെയ്ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. സൈനികവാഹനം പാലത്തിലൂടെ കടന്നു. പുതിയ പാലം നിര്‍മിക്കുന്നതുവരെ ബെയ്ലി പാലം ഇവിടെയുണ്ടാകുമെന്നു സൈന്യം അറിയിച്ചു. പാലം പൂര്‍ത്തിയായതോടെ ജെസിബികള്‍ അടക്കമുള്ള വാഹനങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിനായി മറുകരയിലേക്ക് എത്തിക്കാനാവും. കരസേനാംഗങ്ങളാണ് പാലം നിര്‍മ്മിച്ചത്. ചൂരല്‍ […]

Keralam

മരണം 251; രക്ഷാപ്രവര്‍ത്തനത്തിന് തടസമായി ശക്തമായ മഴ

മേപ്പാടി: വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 251 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും ഇരുന്നൂറിലേറെപ്പേരെ കാണാതായെന്നും അധികൃതര്‍ അറിയിച്ചു. മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ശക്തമായ മഴ വെല്ലുവിളിയാണ്. മുണ്ടക്കൈ പുഴയിലെ ഒഴുക്ക് ശക്തമായെങ്കിലും സൈന്യം പാലം പണി തുടരുന്നു. കഴിഞ്ഞ ദിവസം സൈന്യം തയാറാക്കിയ നടപ്പാലവും മുങ്ങി. മഴയിലും തിരച്ചില്‍ തുടരുകയാണ്. രക്ഷാദൗത്യത്തിന്റെ ഭാഗമായി എത്തിച്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീടുകളുടെ അവശിഷ്ടങ്ങളും മണ്ണും മാറ്റിയാണ് തിരച്ചില്‍. രാവിലെ ഇവിടെ സൈനികര്‍ പരിശോധിച്ചെങ്കിലും അവശിഷ്ടങ്ങള്‍ പൂര്‍ണമായി മാറ്റാന്‍ സാധിച്ചിരുന്നില്ല. […]

Keralam

കേരളം കണ്ട ഏറ്റവും വലിയ ദുരന്തം; ദുരന്ത വ്യാപ്തി ഇനിയും വ്യക്തമല്ല; മരണം 135; തെരച്ചില്‍ രാവിലെ പുനരാരംഭിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 135 പേര്‍ മരിച്ചു. 211 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 180-ലധികം പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇന്നലെ താല്‍ക്കാലികമായി നിര്‍ത്തിയ രക്ഷാപ്രവര്‍ത്തനം ഇന്നു രാവിലെ പുനരാരംഭിച്ചു. ഇപ്പോഴും ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമായിട്ടില്ല. ഇന്നത്തെ തെരച്ചിലോടെ ദുരന്തത്തിന്റെ ചിത്രം വ്യക്തമാകുമെന്നാണ് കരുതുന്നത്. പലയിടത്തായി കുടുങ്ങിക്കടന്നവരെ രക്ഷിച്ചതായി ഫയര്‍ ഫോഴ്‌സ് അറിയിച്ചിരുന്നു. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളില്‍ നിന്നാണ് ഇന്നലെ ആളുകളെ രക്ഷിച്ചത്. ഈ മേഖലയില്‍ ഉണ്ടായിരുന്ന മൃതദേഹങ്ങളെല്ലാം […]

Keralam

വയനാട് ഉരുള്‍പൊട്ടല്‍: രക്ഷാപ്രവര്‍ത്തനം തുടരുന്നു; മരണം 108 ആയി

വയനാട്: മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരല്‍മലയിലുമുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ മരണം108ആയി. പുലര്‍ച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് ഉരുള്‍പൊട്ടിയത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെ വീണ്ടും ഉരുള്‍പൊട്ടി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വയനാട്ടില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമാവുകയാണ്.ലയങ്ങള്‍ കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം തടത്തുന്നതായി സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു. മൂന്ന് ലയങ്ങള്‍ ഒലിച്ചു പോയി. ആയിരക്കണക്കിന് പേരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മണ്ണിനടിയില്‍ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. നിരവധി വീടുകള്‍ മണ്ണിനടിയിലാണെന്നാണ് അവിടെ […]

Keralam

കനത്ത മഴയും കാറ്റും: വടക്കന്‍ കേരളത്തില്‍ വ്യാപകനാശം; വയനാട് ചൂരല്‍ മലയില്‍ ഉരുള്‍പൊട്ടല്‍

കോഴിക്കോട്: കോഴിക്കോട് വയനാട് ജില്ലകളില്‍ അതിശക്തമായ മഴയിലും കാറ്റും വ്യാപക നാശനഷ്ടം. താമരശ്ശേരി അമ്പായത്തോട് മേഖലയില്‍ ഏഴ് വീടുകള്‍ തകര്‍ന്നു. മഴ കനത്തതോടെ പുഴകളില്‍ ജലനിരപ്പ് ഉയരുകയാണ്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ഉള്‍പ്പെടെ അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരിക്കുകയാണ്. ഇന്ന് കേരളത്തില്‍ വ്യാപകമായി മഴ പെയ്യുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. വയനാട് മുണ്ടക്കൈ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടിയതായി റിപ്പോര്‍ട്ടുണ്ട്. പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ഉരുള്‍പൊട്ടിയത്. പിന്നീട് 4.10-ഓടെ വീണ്ടും ഉരുള്‍പൊട്ടിയതായാണ് റിപ്പോര്‍ട്ട്. വൈത്തിരി താലൂക്ക്, […]

States

അര്‍ജുനായി തെരച്ചില്‍ തുടരും; ഡ്രഡ്ജിംഗ് യന്ത്രം തൃശൂരില്‍ നിന്ന്; ഓപ്പറേറ്റര്‍മാര്‍ ഷിരൂരിലേക്ക്

ബെംഗളൂരു: ഷിരൂരില്‍ കാണാതായ അര്‍ജുനെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ തുടരും. കേരള- കര്‍ണാടക മുഖ്യമന്ത്രിമാര്‍ ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് തെരച്ചില്‍ തുടരാനുള്ള തീരുമാനം. തെരച്ചില്‍ നടത്തുന്നതിനുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരില്‍ നിന്ന് കൊണ്ടുവരും. ചെളിയും മണ്ണും ഇളക്കി കളഞ്ഞു ട്രക്ക് കണ്ടെത്താനുള്ള ശ്രമമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. തുടര്‍നടപടികളും ഉന്നതതല യോഗം ചര്‍ച്ച ചെയ്തു. കേരളത്തില്‍ നിന്ന് യന്ത്രം എത്തിച്ച് അത് പുഴയിലിറക്കാന്‍ സാധിക്കുമോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും തെരച്ചില്‍ വീണ്ടും ആരംഭിക്കുക. കാലാവസ്ഥ പൂര്‍ണ്ണമായി മാറി, തെളിഞ്ഞുനിന്നാല്‍ […]

National States

ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററില്‍ വെള്ളംകയറി മൂന്നു മരണം; മരിച്ചവരില്‍ മലയാളി വിദ്യാര്‍ത്ഥിയും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററില്‍ വെള്ളം കയറി മരിച്ചവരില്‍ മലയാളി വിദ്യാര്‍ത്ഥിയും. മൂന്നു വിദ്യാര്‍ത്ഥികളാണ് മരിച്ചത്. വെസ്റ്റ് ഡല്‍ഹി കരോള്‍ബാഗിനു സമീപം രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിലാണ് ദുരന്തമുണ്ടായത്. ശനിയാഴ്ച രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ ഐഎഎസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ വെള്ളക്കെട്ട് ഉണ്ടായതാണ് അപകടകാരണം. ഇവിടെ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന മൂന്നു വിദ്യാര്‍ഥികളാണ് മരിച്ചത്. ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ഥിയായ എറണാകുളം സ്വദേശി നെവിന്‍ ഡാല്‍വിനാണ് മരിച്ചത്. നെവിനു പുറമേ ഉത്തര്‍പ്രദേശ്, തെലങ്കാന […]

Keralam News States

ശക്തമായ അടിയൊഴുക്ക് വെല്ലുവിളി; മല്‍പെ വടംപൊട്ടി അമ്പതുമീറ്ററോളം ഒഴുകിപ്പോയി; അര്‍ജുനായി തെരച്ചില്‍ പന്ത്രണ്ടാം ദിനം

ഷിരൂര്‍: ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കിനെ അവഗണിച്ച് കാണാതായ ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ പന്ത്രണ്ടാം ദിനവും തുടരുന്നു. തെരച്ചിലിനിറങ്ങിയ മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെ വടംപൊട്ടി അമ്പതുമീറ്ററോളം ഒഴുകിപ്പോയി. നാവികസേനയുടെ ദൗത്യസംഘം അദ്ദേഹത്തെ രക്ഷപ്പെടുത്തി. ആദ്യ രണ്ടുതവണ നദിയിലിറങ്ങി ഒന്നും കണ്ടെത്താനാകാതെ മല്‍പെ തിരിച്ചുകയറി. മൂന്നാംതവണയാണ് മല്‍പെയെ ബന്ധിപ്പിച്ചിരുന്ന വടംപൊട്ടിയത്. നാവികസേനയും പ്രാദേശിക മുങ്ങല്‍ വിദഗ്ധരും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കുന്ദാപുര സ്വദേശിയായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെ നേതൃത്വം നല്‍കുന്ന ഏഴംഗ സംഘമാണ് പുഴയിലിറങ്ങിയുള്ള തിരച്ചിലിന് എത്തിയത്. നൂറിലധികം […]

Keralam News

തിരുവല്ലയില്‍ കാറിനു തീപിടിച്ചു മരിച്ചത് ദമ്പതികള്‍; ജീവനൊടുക്കാന്‍ കാരണം ഏകമകന്‍ ലഹരിക്കടിമയായത്

പത്തനംതിട്ട: തിരുവല്ലയ്ക്കു സമീപം വേങ്ങലില്‍ കാറിനു തീപിടിച്ച് ഭാര്യയും ഭര്‍ത്താവും മരിച്ചു. തിരുവല്ല തുകലശേരി വേങ്ങശേരില്‍ രാജു തോമസ് ജോര്‍ജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. പട്രോളിങിനിടെ ഇന്ന് ഉച്ചയോടെ വേങ്ങല്‍ മുണ്ടകം റോഡില്‍ കാറില്‍നിന്ന് തീ വരുന്നതു കണ്ടതായി ഹൈവേ പട്രോളിങ് സംഘത്തിലുണ്ടായിരുന്ന എസ്‌ഐ മാധ്യമങ്ങളോട് പറഞ്ഞു. പെട്ടെന്ന് തീ ആളിക്കത്തി. പിന്നാലെ വിവരം ഫയര്‍ ഫോഴ്‌സിനെ അറിയിച്ചു. ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചെങ്കിലും അപ്പോഴേക്കും […]

Keralam News

അര്‍ജുന്റെ ലോറി കണ്ടെത്തിയ സ്ഥലത്ത് ഇന്ന് തെരച്ചില്‍; കനത്തമഴയും നദിയിലെ കുത്തൊഴുക്കും വെല്ലുവിളി

ബംഗളൂരു : അര്‍ജുന്റെ ലോറി കണ്ടെത്തിയ ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ ഇന്ന് സൈന്യം തെരച്ചില്‍ നടത്തും. മുങ്ങല്‍ വിദഗ്ധരടങ്ങുന്ന സംഘം ലോറി കണ്ടെത്തിയ ഗംഗാവലി നദിയിലേക്ക് ഇറങ്ങും. കാബിനുളളില്‍ അര്‍ജുന്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് ദൗത്യസംഘം ആദ്യം പരിശോധിക്കുക. റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടക്കും. ആളുണ്ടെങ്കില്‍ പുറത്തേക്ക് എത്തിക്കും. അതിന് ശേഷമാകും ലോറി ഉയര്‍ത്തുക. ട്രക്ക് കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിര്‍ണയിക്കാന്‍ ഐബോഡ് ഉപയോഗിച്ച് പരിശോധന നടത്തും. ഡ്രോണ്‍ […]

Lokamalayalee @2024. All Rights Reserved.