Tag: Mainnews

National News

അര്‍ജുന്റെ ലോറി കണ്ടെത്തി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിനു തടസം

ബംഗ്‌ളൂരു : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി ശാസ്ത്രീയ പരിശോധനയില്‍ ഗംഗാവലി നദിയില്‍ കണ്ടെത്തി. കരയില്‍ നിന്നും 40 മീറ്റര്‍ അകലെയാണ് 15 മീറ്റര്‍ താഴ്ചയിലാണ് ട്രക്ക് കണ്ടെത്തിയത്. നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടര്‍ന്ന് പിന്‍വാങ്ങേണ്ടിവന്നു. 3 ബോട്ടുകളിലായി 18 പേരാണ് നാവിക സേനയുടെ സ്‌പെഷ്യല്‍ സംഘത്തിലുളളത്. മഴ ശക്തമായതിനാല്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായേക്കുമോ എന്ന ഭീതിയില്‍ ഇന്നത്തെ തെരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ […]

National News

മുദ്രലോണ്‍ തുക ഉയര്‍ത്തി; പുതിയ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം; ആന്ധ്രയ്ക്കും ബീഹാറിനും പ്രത്യേക പരിഗണന

ന്യൂഡല്‍ഹി: തൊഴില്‍ അവസരങ്ങള്‍ ഒരുക്കാനും യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുമുള്ള പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ്. പുതിയ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്നുള്ള സുപ്രധാന പ്രഖ്യാപനവുമുണ്ട്. ഇപിഎഫ് അക്കൗണ്ട് എടുക്കുന്നവര്‍ക്കാണ് സര്‍ക്കാര്‍ പണം നല്‍കുകയെന്നും മന്ത്രി പ്രഖ്യാപിച്ചു. 210 ലക്ഷം യുവാക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് നിര്‍മല സീതാരാമന്‍ ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. ആന്ധ്രാപ്രദേശിനും ബിഹാറിനും ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കി. ആന്ധ്രയ്ക്ക് 15,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. ബിഹാറിലെ റോഡ് പദ്ധതികള്‍ക്കായി 26,000 […]

National News

ബജറ്റ് രാവിലെ 11ന്; പ്രതീക്ഷയോടെ കേരളം

ഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും. എയിംസടക്കം കേരളത്തിനനുകൂലമായ നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ഇത്തവണയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം. ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമോയെന്നാണ് ഉറ്റുനോക്കുന്നത്. തൊഴിലില്ലായ്മയും വിലക്കയറ്റവും തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് ക്ഷീണമുണ്ടാക്കിയതിനാല്‍ ഇക്കാര്യങ്ങള്‍ പരിഹരിക്കുന്നതില്‍ നിര്‍മ്മല സീതാരാമന്റെ ഏഴാം ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനപ്രിയ ബജറ്റാകുമെന്ന് പ്രധാനമന്ത്രിയും ചരിത്രപരമായ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതിയും പ്രതികരിച്ചിരുന്നു. ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ ഇന്നലെ ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ […]

Keralam News

അര്‍ജുനെ തേടി ഏഴാം ദിവസം; രാവും പകലും തെരച്ചിലിന് ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് 7 ദിവസം. സൈന്യത്തിന്റെ മേല്‍നോട്ടത്തിലാണ് രക്ഷാദൗത്യം ഇന്ന് നടത്തുക. കരയില്‍ പരിശോധന തുടരാനാണ് സൈന്യത്തിന്റെ തീരുമാനം. കരയിലെ മണ്ണിനടിയില്‍ ലോറി ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ പറയുന്നത്. സമീപത്തെ ഗംഗാവലി പുഴയിലേക്ക് ഇടിഞ്ഞു താണ് കിടക്കുന്ന മണ്ണ് മാറ്റിയും പരിശോധന നടക്കും. സൈന്യം ഇന്ന് ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനങ്ങള്‍ അടക്കം കൊണ്ട് വന്നാണ് പരിശോധന നടത്തുക. കരയിലെ […]

Keralam News

വീണ്ടും നിപ്പയെന്ന് ആശങ്ക; ചികിത്സയിലുള്ള പതിനാലുകാരന്റെ രണ്ടാമത്തെ പരിശോധനാഫലവും പോസിറ്റീവ്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ്പയെന്ന് ആശങ്ക. നിപ്പ സംശയിച്ച് ചികിത്സയിലുള്ള പതിനാലുകാരന്റെ രണ്ടാമത്തെ പരിശോധനാ ഫലവും പോസിറ്റീവായതോടെയാണ് ആശങ്ക ബലപ്പെട്ടത്. പുണെയിലെ പരിശോധനാ ഫലം വന്നശേഷമേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ. പ്രാഥമിക പരിശോധനകള്‍ പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ്പ പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇനി പുണെ വൈറോളജി ലാബിലെ പരിശോധനാ ഫലമാണ് പുറത്തുവരാനുള്ളത്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ട്രൂനാറ്റ് പരിശോധനയിലും നിപ്പ പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വിദഗ്ധ […]

Gulf-news

കുവൈറ്റില്‍ തീപിടുത്തം: നാലംഗ മലയാളി കുടുംബം മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയില്‍ ഒരു റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ നാലംഗ കുടുംബം മരിച്ചു. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കല്‍, ഭാര്യ ലിനി എബ്രഹാം ഇവരുടെ മക്കള്‍ ഐസക്, ഐറിന്‍ എന്നിവരാണ് മരിച്ചത്. അബ്ബാസിയയിലെ അല്‍ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. സ്ഥലത്ത് അഗ്‌നിരക്ഷാ സേനയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. വെള്ളിയാഴ്ച രാത്രിയിലാണ് തീപിടിത്തം ഉണ്ടായത്. അവധിക്ക് നാട്ടില്‍പോയിരുന്ന കുടുംബം കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. ഷോര്‍ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. ഇത് സംബന്ധിച്ച് കുവൈത്ത് അഗ്‌നിരക്ഷാ […]

Technology

വിന്‍ഡോസ് തകരാര്‍: ആഗോളപ്രതിസന്ധി; ഇന്ത്യയിലും അങ്കലാപ്പ്; തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുന്നു

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് യൂസര്‍മാരെ പ്രതിസന്ധിയിലാക്കി സാങ്കേതിക തകരാര്‍. ആഗോള വ്യാപകമായി വിന്‍ഡോസ് തകരാറിലായിരിക്കുകയാണ്. കമ്പ്യൂട്ടറുകള്‍ തനിയെ റീസ്റ്റാര്‍ട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുകയാണെന്നാണ് പരാതി. ഇന്ത്യയിലും വിന്‍ഡോസ് ഉപഭോക്താക്കള്‍ ഇതേ പ്രശ്‌നത്തെ നേരിടുകയാണെന്ന് സോഷ്യല്‍ മീഡിയാകളില്‍ വരുന്ന പ്രതികരണങ്ങള്‍ വെളിപ്പെടുത്തുന്നു. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സാങ്കേതിക പ്രശ്നം ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയും വ്യോമയാന സര്‍വ്വീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. വിമാന കമ്പനികളുടെ […]

Keralam

ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധന്‍ ഡോ. വല്യത്താന്‍ അന്തരിച്ചു

തിരുവനന്തപുരം: ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധന്‍ ഡോ. എം എസ് വല്യത്താന്‍ (90) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സ്ഥാപകനും സ്ഥാപക ഡയറക്ടറുമായിരുന്നു. മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയുടെ ആദ്യ വൈസ് ചാന്‍സലറുമായിരുന്നു. മണിപ്പാലില്‍ വെച്ചാണ് അന്ത്യം. രാജ്യം പത്മശ്രീയും പത്മ വിഭൂഷനും നല്‍കി ആദരിച്ച ഹൃദയശസ്ത്രക്രിയാ വിദഗ്ദനാണ് വിട പറഞ്ഞത്. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്കിടയില്‍ സുപരിചിതനായത്. ഹൃദയ ശസ്ത്രക്രിയാ മേഖലയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരീക്ഷണങ്ങളിലെ വിജയം […]

Lokamalayalee @2024. All Rights Reserved.