ThoughtsT
Continue reading...

പ്രണയത്തിന് കണ്ണുംമൂക്കുമുണ്ട്; പക്ഷേ, ജാതിയും മതവുമില്ല
നേരം പുലര്‍ന്നു വരുന്നതേയുള്ളു. തലസ്ഥാനനഗരിയിലേക്കുള്ള ബസില്‍ തിരക്ക് കുറവാണ്. ടൗണ്‍ പിന്നിട്ടു കഴിഞ്ഞപ്പോഴുള്ള സ്‌റ്റോപ്പില്‍ നിന്നും ഒരു പെണ്‍കുട്ടി ബസിലേക്ക് കയറി. കൂടെ ഒരു വലിയ ബാഗുമായി മധ്യവസ്‌കനായ പിതാവും.
' ചേട്ടാ വിട്ടേക്കരുത്....

മറഞ്ഞിരുന്ന് തെറിവിളിക്കുന്നവര്‍; കെട്ടകാലത്തിന്റെ സന്തതികള്‍
സോഷ്യല്‍ മീഡിയയില്‍, പ്രത്യേകിച്ച് ഫെയ്‌സ്ബുക്കില്‍ ഒരു കാര്യം നല്ലതോ ചീത്തയോ എഴുതാന്‍ സാധിക്കാത്ത കാലം. പണ്ടു കാര്‍ന്നവന്മാര്‍ കെട്ടകാലം വരുന്നുവെന്ന് ആശങ്കപ്പെടാറുണ്ടായിരുന്നു. അത് ഈ കാലത്തെക്കുറിച്ചാണോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.
പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല....

മരണത്തിന്റെ വാതില്‍ സ്വയം തുറക്കരുത്…
മരണം… അത് അപ്രതീക്ഷിതമായി നമ്മെ പുണരാന്‍ എത്തുന്നവനാണ്. അവന്റെ കെട്ടിപ്പിടുത്തം നമുക്ക് ഒഴിവാക്കാനുമാവില്ല. പക്ഷേ, അങ്ങോട്ടുചെന്ന് മരണത്തെ പുണരുന്നവരുണ്ട്. ആത്മഹത്യ …അത് ഒന്നിനുമൊരു പരിഹാരമല്ല എന്ന പതിവു വാചകം തട്ടി നമുക്കു മാറി...

നമുക്കും കേഡറാകാം, അണികളെ പറഞ്ഞാല്‍കേള്‍പ്പിക്കാം (വരച്ചവരേല്‍ നിര്‍ത്താം)
അടുത്ത സുഹൃത്തായ കോളേജധ്യാപകനെ അപ്രതീക്ഷിതസാഹചര്യത്തിലാണ് അന്നു രാത്രി കണ്ടുമുട്ടിയത്.'എന്താ ഇവിടെ…ഇങ്ങനെ?''ഒരു ചെറിയ പാര്‍ട്ടി പരിപാടിയാ…'' ഈ പാതിരായ്‌ക്കോ…മീറ്റിംഗ് ഇപ്പോഴാണോ…'' മീറ്റിംഗ് ഒന്നുമല്ല…പാര്‍ട്ടീന്നുള്ള നിര്‍ദേശമനുസരിച്ചുള്ളതാ…വെളിപ്പെടുത്താനാവില്ല…''അങ്ങ് തിരുവനന്തപുരത്തു നിന്നുള്ള നിര്‍ദേശം വല്ലതുമാണോ.' കളിയാക്കലിന്റെ ടോണ്‍, ശബ്ദത്തില്‍...

പിള്ളേരെ തടയരുത്….അവര്‍ മുന്നോട്ടു വരട്ടെ…
ചെറുപ്പകാലത്തെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വലുതാകുമ്പോ കറങ്ങുന്ന കേസരയിലിരിക്കാന്‍ പറ്റിയ ഒരു ജോലി. വലിയ ഓഫീസ് റൂം. നീളത്തിലുള്ള മേശ..അതിന്റെ പിന്നിലങ്ങനെ കസേരയുടെ കൈപിടിയില്‍ കൈകുത്തി തലപിന്നിലേക്ക് ചായ്ച്ച് കറങ്ങിത്തിരിഞ്ഞ് …അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞ്...

കെഎസ്ആര്‍ടിസിയെക്കുറിച്ചാണ്…പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം…എന്നാലും…
കഴിഞ്ഞദിവസം ഒരു സ്വകാര്യബസില്‍ കയറിയപ്പോള്‍ കണ്ടക്ടറെ നല്ല പരിചയം. അയാളുടെ ചുറുചുറുക്കോടെയുള്ള ജോലിയും യാത്രക്കാരെ ഇടിച്ചു കയറ്റികൊണ്ടുപോകാനുള്ള നയവുമാണ് ശ്രദ്ധിക്കാന്‍ കാരണം. എന്റെയടുത്തു വന്നപ്പോള്‍ അങ്ങേര്‍ക്കു ചെറിയൊരു ചമ്മല്‍….ഒന്നുകൂടി റിവൈന്‍ഡ് ചെയ്തു നോക്കി…...

കണക്കു ക്ലാസിലെ നുള്ളും…നീറ്റലും…ആനമുട്ടയും
കണക്കു പഠിക്കാത്തവനൊന്നും ജീവിതത്തില്‍ രക്ഷപ്പെടില്ലെന്നാണ് പൊതുവേ പറയാറ്. ഭദ്രന്റെ സിനിമയായ സ്ഫടികത്തില്‍ തിലകന്റെ കണക്കുമാഷ് ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി അത് അടിവരയിട്ട് പറഞ്ഞു കൊടുത്തു. അങ്ങനെ കണക്കു പഠനത്തെക്കുറിച്ച് പറയുമ്പോള്‍ തന്നെ മലയാളിയുടെ മനസില്‍...

