ചേട്ടന്: നീ പേടിക്കേണ്ട…നിന്റെ മുഖം തന്നെയായിരുന്നു മുന്നില്‍…
ചേടത്തി: (ചെറുചിരിയോടെ) അന്നത്തെ കാര്യമൊക്കെയോര്ക്കുമ്പം നിങ്ങളു പറയുന്നതുപോലെ മനസിനൊരു സുഖമൊക്കെയുണ്ട്…
ചേട്ടന്: അന്ന് നിന്റെ പാവാടേല് എന്റെ കാലുതട്ടി നീ ബസേന്നിറങ്ങിയപ്പം വീണത് ഇ്നനലെ കഴിഞ്ഞതുപോലെ എന്റെ മനസിലുണ്ട്…
ചേടത്തി: അന്നത്തെ വീഴ്ചേടെയാ ഇന്നും എന്റെ മുട്ടിനുവേദന…(മുട്ടേല്‍ തിരുമ്മിക്കൊണ്ട്)
ചേട്ടന്: ങാ…അന്നു തുടങ്ങിയത് എന്റെ ചങ്കിനുവേദന…
ചേടത്തി: അതിന് അന്ന് നിങ്ങടെ ചങ്കിനെന്നാ പറ്റി…
ചേട്ടന്: അന്നുമുതലല്ലേ നീ എന്റെ ചങ്കിനകത്ത് കയറിക്കൂടി ചവിട്ടും തൊഴിയും തുടങ്ങിയത്….(ചിരിക്കുന്നു)
ചേടത്തി: ങൂം…ചവിട്ടും തൊഴിയും…അന്ന് ബസേന്ന് കാലുംവെച്ച് വീഴ്ത്തിയതും പോരാഞ്ഞ് എന്റെ പുറകേനടന്ന് പഞ്ചാരവാക്കും പറഞ്ഞ് വീഴ്ത്തിയിട്ട് ഇരുന്ന ചിരിക്കുന്നു..
ചേട്ടന്: അന്ന് നിന്റെ കൂട്ടുകാരി…ആ പല്ലുപൊങ്ങിയവള് എന്നെ വിളിച്ച ചീത്ത ഇപ്പഴും ചെവിയിലുണ്ട്….
ചേടത്തി: യ്യോ…അവളൊരു പാവം…എന്നോട് വലിയ ഇഷ്ടമയാിരുന്നു….
ചേട്ടന്: അവളെ ഞാന്‍ പിന്നെ ഒത്തിരി നാള് കഴിഞ്ഞാ ടൗണില്‍ വെച്ച് കണ്ടത്…പല്ലൊക്കെ അടിച്ചുതാഴ്ത്തി…നല്ല സുന്ദരി…ഞാന്‍ അത്ഭുതപ്പെട്ടുപോയി…പല്ലുതാഴ്ത്തിയാ അവള് അത്രസുന്ദരിയാകുമെന്നറിഞ്ഞിരുന്നേല് അവളെ വീഴ്ത്തായിരുന്നു…
ചേടത്തി: എന്നാല്‍ നിങ്ങടെ പല്ലിന്റെ അവസ്ഥ ഇന്നത്തേതുപോലെയായേനെ അന്ന്…അവടെ ആങ്ങളമാര് കൈകാര്യം ചെയ്തേനെ…
ചേട്ടന്: അന്നത്തെ കാര്യമൊക്കെയോര്ക്കുമ്പോ…വീണ്ടും പിന്നോട്ടു പോയി ഒന്നൂടെ പഴയതുപോലെയൊക്കെ നടക്കാന്‍ തോന്നുന്നു…
ചേട്ടന്: അതുപിന്നെ വീട്ടല്‍ വന്നാലും നീ തന്നെയായിരുന്നു ഉള്ളില്‍…അന്നത്തെ പണിയെന്നു പറഞ്ഞാല്‍ റേഡിയോയില്‍ സിനിമാ പാട്ടുവെയ്ക്കുക….കണ്ണുമടച്ചു കിടക്കുക…
ചേടത്തി: എന്റെ പൊന്നെ അതു വല്ലാത്തൊരു സ്വപ്നംകാണിച്ചയായിപ്പോയി…
ചേട്ടന്: നസീറിനും ജയഭാരതിക്കും പകരം നമ്മളിങ്ങനെ (അഭിനയിച്ചുകൊണ്ട്)
മുല്ലപ്പൂം പല്ലിലോ മുക്കുറ്റി കവിളിലോ അല്ലിമലര്‍ മിഴിയിലോ ഞാന്‍ മയങ്ങീ ഏനറിയില്ലാ ഏനറിയില്ലാ ഏലമണിക്കാട്ടിലെ മലങ്കുറവാ പല്ലാക്ക്മൂക്കു കണ്ടു ഞാന്‍ കൊതിച്ചു നിന്റെ പഞ്ചാരവാക്കു കേട്ട് കോരിത്തരിച്ചു എന്നു പാട്ടു പാടി നൃത്തം ചവിട്ടുന്നത് സ്വപ്നംകണ്ട് രസിച്ചങ്ങനെ കിടക്കും…
ചേടത്തി: വെറുതെയല്ല നിങ്ങള്‍ ഡിഗ്രിക്കു തോറ്റുപോയത്.. വയസനാം കാലത്ത് ഇങ്ങനെ കിടന്ന് ചാടി വീണ് കാലൊടിഞ്ഞാല്‍ പിന്നെ ആട്ടുകട്ടിലില്‍ അടകിടപ്പ് കിടക്കേണ്ടിവരും.
ചേട്ടന്: ങാ…ഇതിപ്പം അന്നത്തെ എന്റെ അവസ്ഥപോലെതന്നെയായി. അന്നും ഇതുപോലെ ഇമ്പത്തിനു കിടക്കുമ്പഴായിരിക്കും പശൂനെ പോയി അഴിച്ചുകെട്ടടാന്നു പറഞ്ഞ് അമ്മ വന്ന് കുണ്ടിക്കിട്ട് ഒറ്റഅടി…അതോടെ സ്വപ്നോംപോകും എല്ലാം പോകും…
ചേടത്തി: എന്നാ പറഞ്ഞാലും ജീവിതത്തിലെ ഏറ്റവും രസമുള്ള കാലമായിരുന്നു അതൊക്കെ…