‘അമ്മ’യുടെ ഖത്തറിലെ ഷോ അവസാനനിമിഷം മാറ്റിവെച്ചു

Date:

സിനിമാ താരസംഘടന ‘അമ്മ’യുടെ നേതൃത്വത്തില്‍ ഖത്തറില്‍ നടക്കാനിരുന്ന ഷോ റദ്ദാക്കി. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന മോളിവുഡ് മാജിക് എന്ന പരിപാടിയാണ് അവസാന നിമിഷം വേണ്ടന്നു വച്ചത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ധനശേഖരണാര്‍ഥം താര സംഘടനയായ ‘അമ്മ’യുമായി ചേര്‍ന്നു നടത്താനിരുന്ന പരിപാടിയായിരുന്നു മോളിവുഡ് മാജിക്.

സാങ്കേതിക പ്രശ്‌നങ്ങളും മോശം കാലാവസ്ഥയുമാണ് ഷോ റദ്ദ് ചെയ്യാന്‍ കാരണമായതെന്ന് ഇവന്റ് മാനേജ്മെന്റ് കമ്പനിയായ നയന്‍വണ്‍ ഇവന്റ്സ് അറിയിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഖത്തറില്‍ എത്തിയിരുന്നു. മാത്രവുമല്ല കലാപരിപാടികളുടെ പരിശീലനത്തിനായി ഇരുന്നൂറോളം താരങ്ങള്‍ മുന്‍കൂട്ടിയെത്തിയിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക മടക്കി നല്‍കുമെന്നും നയന്‍വണ്‍ ഇവന്റ്സ് വിശദീകരണക്കുറിപ്പില്‍ പറയുന്നു.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഇറാനില്‍ അമേരിക്കന്‍ കരസേന ഇറങ്ങുമോ?

ഇറാനെതിരെ വീണ്ടുമൊരു വന്‍ സൈനിക നീക്കത്തിന് അമേരിക്ക ഒരുങ്ങുകയാണോ? ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട്...

അഭിനവ ചാണക്യന്മാര്‍ ജെന്‍Zക്കു മുന്നില്‍ വീണു

ഒരു വശത്ത് സര്‍ക്കാരിന്റെ സകല സജ്ജീകരണങ്ങളും പോലീസും. എതിര്‍ശബ്ദങ്ങളെ കേള്‍ക്കാറില്ലെന്ന് പേരെടുത്ത...

ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുമോ? ഡല്‍ഹിയില്‍ തെരുവ് യുദ്ധം; പാര്‍ലമെന്റ് സ്തംഭിച്ചു!

ഡല്‍ഹി ഇന്ന് സാക്ഷ്യം വഹിച്ചത് അഭൂതപൂര്‍വമായ ദൃശ്യങ്ങള്‍ക്കാണ്. തെരുവുകള്‍ ഇന്ന് യുവാക്കളെ...

സ്‌കൂളുകളിലെ സൗജന്യ നെറ്റിന് ‘കട്ട്’

ഇടതുമുന്നണി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഒരു പദ്ധതി/ായിരുന്നു കെ-ഫോണ്‍. കെ-ഫോണിലൂടെ സ്‌കൂളുകള്‍ക്കെല്ലാം...