വേങ്ങത്താനം വെള്ളച്ചാട്ടം: പാറക്കെട്ടുകളിലെ വിസ്മയകാഴ്ച

Date:

കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ടയ്ക്കു സമീപം ചേന്നാട് പ്രകൃതിയുടെ ശാന്തതയില്‍ ഒളിച്ചിരിക്കുന്ന അത്ഭുതമാണ് വേങ്ങത്താനം വെള്ളച്ചാട്ടം. പാറക്കെട്ടുകളിലൂടെ മൂന്നുഘട്ടങ്ങളായുള്ള വെള്ളച്ചാട്ടമെന്ന പ്രത്യകതയാണ് വേങ്ങത്താനത്തെ ശ്രദ്ധേയമാക്കുന്നത്. പ്രകൃതഭംഗി ആസ്വദിക്കുന്നവര്‍ക്കും ട്രക്കിംഗ് ഇഷ്ടപ്പെടുന്നവര്‍ക്കും പ്രിയപ്പെട്ടയിടമാണിത്.

മൂന്ന് ഘട്ടങ്ങളുള്ള വെള്ളച്ചാട്ടമാണ് വേങ്ങത്താനത്തേത്. ഏകദേശം 70 അടിയോളം ഉയരത്തില്‍ നിന്നുള്ള അവസാനഘട്ടം മികച്ച ദൃശ്യാനുഭവമാണ്. വന്യമായ അന്തരീക്ഷം, കല്ലുകളിലേക്കും അനതരീക്ഷത്തിലേക്കും ചിതറിത്തെറിക്കുന്ന ജലത്തുള്ളികള്‍, ശുദ്ധമായ വായു, ജലകണങ്ങള്‍ തീര്‍ക്കുന്ന മഞ്ഞിന്റെ മേലാപ്പ്…ഇതെല്ലാംകൂടി വേറൊരുലോകത്തേക്ക് നമ്മളെ എത്തിക്കുന്നു,

എങ്ങനെ എത്താം?

  1. പാലാ-ഈരാറ്റുപേട്ട- ചേന്നാട്- വേങ്ങത്താനം

ഈരാറ്റുപേട്ടയില്‍ നിന്ന് ചേന്നാടിലേക്ക് എത്താം. അവിടെ നിന്ന് ചേന്നാട് മാളിക ഭാഗത്തേക്ക് കയറിയാല്‍ വേങ്ങത്താനത്തേക്കുള്ള പാത തുടങ്ങും.അവസാനത്തെ 1.5 കിലോമീറ്റര്‍ കുഴികളും കല്ലുകളുമുള്ള ഗ്രാമപാത ആണ്. വാഹനങ്ങള്‍ കഷ്ടിച്ച് പോകുമെങ്കിലും നടക്കുന്നതാണ് ഉചിതം.

  1. കാഞ്ഞിരപ്പള്ളി-ചെമ്മലമറ്റം-വാരിയാനിക്കാട്-വേങ്ങത്താനം

കാഞ്ഞിരപ്പള്ളളി വഴി വരുന്നവര്‍ക്ക് ഈരാറ്റുപേട്ടയില്‍ വരാതെ വേങ്ങത്താനത്തെത്താം. ചെമ്മലമറ്റത്തു നിന്നും വാരിയാനിക്കാട് വഴി വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്തേക്ക് എത്തിച്ചേരാം. അരികിലുള്ള റബര്‍തോട്ടത്തിലൂടെ കുത്തനെ കയറിയാല്‍ വെള്ളച്ചാട്ടത്തിന്റെ മുകള്‍ ഭാഗത്തെത്താം. (പത്തു-പതിനഞ്ച് മിനിറ്റ്).

സമയം
യാത്രയ്ക്കും ട്രെക്കിംഗിനും എല്ലാം കൂടി 2.5 മുതല്‍ മൂന്ന് മണിക്കൂര്‍ സമയംവരെ ഇവിടെ ചെലവഴിക്കാം.

എന്താണ് ഇവിടെ കാണാനുള്ളത്

മൂന്ന് ലെയറായുള്ള വെള്ളച്ചാട്ടം
വലിയ ശബ്ദമില്ലാത്ത പ്രകൃതിദൃശ്യങ്ങള്‍
ചെറുകുളങ്ങളും പാറകളും
ഫോട്ടോകളും റീലുകളും എടുക്കാന്‍ പറ്റിയ മനോഹര ഫ്രെയിമുകള്‍
മഴക്കാലത്ത് ഒഴുക്ക് കൂടുതലാണ്. ഹുങ്കാരശബ്ദത്തോടെയാണ് വെള്ളത്തിന്റെ പതനം

സുരക്ഷാ നിര്‍ദ്ദേശങ്ങള്‍

ഏറെ സുരക്ഷാസംവിധാനങ്ങള്‍ ഇവിടെ ഇല്ല. അതിനാല്‍:
വലിയ വെള്ളക്കെട്ടുകളിലേക്ക് അടുക്കരുത്
പാറകള്‍ വഴുതലുള്ളതാണ്.
മഴക്കാലത്ത് പെട്ടെന്ന് ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.
കഴിവതും വെള്ളത്തിലിറങ്ങരുത്. പ്രത്യേകിച്ച് കുട്ടികളും പ്രായമായവരും
സന്ധ്യയ്ക്ക് ഇവിടേക്ക് വരരുത്.
ഏറെ അപകടങ്ങള്‍ നടന്നിട്ടുള്ള ഇടമാണിത്. കൂടുതല്‍ മനോഹരമായ ചിത്രങ്ങള്‍ എടുക്കുന്നതിനുള്ള ശ്രമം അപകടങ്ങള്‍ക്കിടയാക്കിയേക്കാം. പാറയ്ക്ക് വഴുതലുള്ളതിനാല്‍ ഏറെ സൂക്ഷിക്കണം.

കൂടെ കരുതേണ്ടത്:

വെള്ളം
സ്‌നാക്‌സ്
വഴുതലുള്ളിടത്ത് ഉപയോഗിക്കാവുന്ന ചെരുപ്പുകള്‍
ഫസ്റ്റ്് എയ്ഡ്
മൊബൈല്‍ സൂക്ഷിക്കുന്നതിനുള്ള പ്ലാസ്റ്റിക്ക് കവര്‍
ചിത്രങ്ങളെടുക്കുന്നതിനുള്ള ക്യാമറ

Google Maps Location

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മദ്യനയം: സതീശന്റെ വീര്യം കൂട്ടുമോ കുറയ്ക്കുമോ?

കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പുകയുന്നത് വെറുമൊരു വിവാദമല്ല. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ...

പ്രധാനമന്ത്രിമാര്‍ വാഴാത്ത യുകെ; ആരാണ് ഈ തകര്‍ച്ചയ്ക്ക് പിന്നില്‍?

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്ന്, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരായിരുന്ന ചരിത്രമുള്ള...

പാറ്റകളുടെ സമരം തണുക്കുന്നുവോ? സര്‍ക്കാരിന്റെ രഹസ്യതന്ത്രം വിജയിച്ചോ?

കോക്രോച്ച് ജനതാ പാര്‍ട്ടി അഥവാ CJP-യുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന സമരം...

ഇന്ത്യയില്‍ എന്തുകൊണ്ട് ഒരു ‘ജെന്‍സി വിപ്ലവം’ നടക്കില്ല?

ഒരു കോടി എഴുപത് ലക്ഷം ഫോളോവേഴ്സ്. വെറും അഞ്ച് ദിവസം കൊണ്ട്...