കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തില്… ഇതുവരെ കാണാത്ത ചില കാഴ്ചകളാണ് ഇനി കാണാന് പോകുന്നത്. കേരളത്തിന്റെ മുന് മുഖ്യമന്ത്രിയും, നിലവിലെ പ്രതിപക്ഷ നേതാവുമായ… പിണറായി വിജയന്. 23ന് അതായത് … വെള്ളിയാഴ്ച… ഇഡിയുടെ ഓഫീസില് ചോദ്യം ചെയ്യലിന് ഹാജരാവുകയാണ്.
ഇതുവരെ കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തില്… ഇത്രയും ഉയര്ന്ന പദവിയിലിരുന്ന ഒരാള്… ഒരു കേന്ദ്ര അന്വേഷണ ഏജന്സിക്ക് മുന്നില്, നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ? ഇല്ല.അതുകൊണ്ടാണ്… ഈ വെള്ളിയാഴ്ച കേരള രാഷ്ട്രീയത്തില് വലിയൊരു വഴിത്തിരിവാകുന്നത്.
മുന് മുഖ്യമന്ത്രിയായ പിണറായി വിജയനെതിരെ അന്വേഷണം മുറുകുമ്പോള്, അത് രാഷ്ട്രീയമായി വലിയ കോളിളക്കങ്ങളാണ് സൃഷ്ടിക്കുന്നത്. ഇപ്പോള് ഉയരുന്ന വലിയൊരു ചോദ്യമുണ്ട്. ചോദ്യം ചെയ്യലിനെ തുടര്ന്ന് പിണറായി വിജയന് അറസ്റ്റിലാകുമോ? ഇഡി അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുമോ? സിപിഎമ്മിന്റെ ഭാവി എന്താകും? ഇതുവരെ… ‘പിണറായിയും കുടുംബവും തെറ്റ് ചെയ്തിട്ടില്ല’ എന്ന് പറഞ്ഞ സിപിഎം നേതൃത്വം… ഇനി എന്ത് പറഞ്ഞ് ന്യായീകരിക്കും?
സ്വകാര്യ കരിമണല് കമ്പനിയായ സിഎംആര്എല്… അതായത് കൊച്ചിന് മിനറല്സ് ആന്റ് റൂട്ടൈല് ലിമിറ്റഡ്. ഈ കമ്പനി… പിണറായി വിജയന്റെ മകള് വീണാ വിജയന്റെ ഐടി കമ്പനിയായ ‘എക്സാലോജിക്കിന്’ മാസങ്ങളോളം വലിയ തുക നല്കി. സേവനമൊന്നും ചെയ്യാതെയാണ് ഈ പണം നല്കിയതെന്നാണ് പ്രധാന ആരോപണം.
ആദായനികുതി വകുപ്പിലെ സെറ്റില്മെന്റ് ബോര്ഡിന്റെ കണ്ടെത്തലാണ് ഈ കേസിന് വലിയ വഴിത്തിരിവായത്. ‘സേവനമൊന്നും ലഭിക്കാതെയാണ് എക്സാലോജിക്കിന് ലക്ഷക്കണക്കിന് രൂപ മാസംതോറും നല്കിയത്. ‘ഇതാണ് മാസപ്പടി എന്ന പേരില് പുറത്തുവന്നത്.
തുടക്കത്തില്… ഇതൊരു സാധാരണ രാഷ്ട്രീയ ആരോപണമാണെന്ന് പറഞ്ഞ് സിപിഎം തള്ളിക്കളഞ്ഞു. അന്ന് പ്രതിപക്ഷത്തായിരുന്ന യുഡിഎഫ് നേതാക്കള് ഇത് നിരന്തരം ഉന്നയിച്ചപ്പോഴും… ‘ഇതൊരു വേട്ടയാടലാണ്’ എന്നായിരുന്നു സിപിഎം പ്രതിരോധം. പക്ഷേ, കാര്യങ്ങള് പിന്നീട് മാറിമറിഞ്ഞു. ആദായനികുതി വകുപ്പിന് പിന്നാലെ… സീരിയസ് ഫ്രോഡ് ഇന്വെസ്റ്റിഗേഷന് ഓഫീസും… അതായത് എസ്എഫ്ഐഒയും രംഗത്തെത്തി. ഇപ്പോള്… സാക്ഷാല് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും…
ഇവിടെയാണ് കഥ മാറുന്നത്. ഇഡി കേസ് എടുത്താല്… അത് സാധാരണ അന്വേഷണം ആയിരിക്കില്ല. കള്ളപ്പണ വെളുപ്പിക്കല് നിരോധന നിയമപ്രകാരമുള്ള (PMLA) കര്ശനമായ നടപടികളിലേക്കാണ് കാര്യങ്ങള് നീങ്ങുന്നത്.നഇപ്പോള് ഈ കേസില്… പിണറായി വിജയന് ഒന്നാം പ്രതിയാണ്! മകള് വീണാ വിജയന് രണ്ടാം പ്രതിയുമാണ്! ഇത് ചെറിയൊരു കാര്യമല്ല. ഇത്രയും കാലം കേരളം ഭരിച്ച ഒരു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവും… ഒരു കേന്ദ്ര ഏജന്സിയുടെ മുന്നില് ചോദ്യംചെയ്യലിനു വിധേരായി നില്ക്കുന്ന സാഹചര്യം. കേരളം ഇങ്ങനെയൊരു അവസ്ഥ മുമ്പ് കണ്ടിട്ടില്ല.
ഇപ്പോള് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം … അറസ്റ്റില് നിന്നും നിയമനടപടികളില് നിന്നും രക്ഷതേടാന് പിണറായി വിജയന് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട് എന്നതാണ്. കാര്യത്തിന്റഎ ഗൈരവം മനസിലാക്കിയാണ് ഈ നീക്കം. എന്നാല് ഇവിടെ ഒരു തടസ്സമുണ്ട്. കോടതി ദസറ അവധിയിലേക്ക് കട്കകുകയാണ്. അതുകൊണ്ട്… ഈ അവധിക്കാലത്ത് ഒരു പ്രത്യേക ബെഞ്ച് രൂപീകരിച്ച്… തന്റെ ഹര്ജി അടിയന്തരമായി പരിഗണിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകര് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതുപോലെ സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നു എന്നത് തന്നെ… പിണറായിയും കുടുംബവും സിപിഎമ്മും എത്രമാത്രം പരിഭ്രാന്തിയിലാണ് എന്നതിന് തെളിവാണ്. ‘എനിക്ക് ഒളിക്കാനോ ഭയക്കാനോ ഒന്നുമില്ല’ എന്ന് പരസ്യമായി പറയുന്നവര്… എന്തിനാണ് ഇത്ര പെട്ടെന്ന് സുപ്രീം കോടതിയുടെ വാതിലില് മുട്ടുന്നത്? ഇത് സാധാരണക്കാരായ പാര്ട്ടി പ്രവര്ത്തകരുടെ മനസ്സിലും വലിയ സംശയങ്ങള് ഉണ്ടാക്കുന്നുണ്ട്. ഇതുവരെ സിപിഎം പറഞ്ഞ ന്യായീകരണങ്ങളെയെല്ലാം… ഇവിടെ സംശയത്തിന്റെ നിഴലിലാകുകയാണ്. പാര്ട്ടിയുടെ മുതിര്ന്ന നേതാക്കള് പോലും പ്രതിരോധത്തിലായിരിക്കുന്നു. ‘ഇത് രാഷ്ട്രീയ പ്രേരിതമാണ്’ എന്ന് ആവര്ത്തിക്കുമ്പോഴും… ഇഡിയുടെ കടുപ്പമേറിയ ചോദ്യങ്ങളെ എങ്ങനെ നേരിടും എന്ന ആശങ്കയിലാണ് പിണറായിയും പാര്ട്ടി നേതൃത്വവും.
വെള്ളിയാഴ്ച ഇഡി ഓഫീസില് എന്ത് സംഭവിക്കും? ഇഡിയുടെ ചോദ്യം ചെയ്യല് വെറുമൊരു ചായ കുടിച്ച് സംസാരിച്ചു പിരിയുന്ന പരിപാടിയല്ല. ചോദ്യങ്ങള് വളരെ വ്യക്തമായിരിക്കും.എന്തുകൊണ്ടാണ് സിഎംആര്എല് കമ്പനി വീണാ വിജയന്റെ കമ്പനിക്ക് ഇത്രയധികം പണം നല്കിയത്? ഈ പണമിടപാടിന് പിന്നില് രാഷ്ട്രീയ സ്വാധീനം ഉണ്ടായിരുന്നോ? കരിമണല് ഖനനവുമായി ബന്ധപ്പെട്ട എന്തെങ്കിലും ഇളവുകള് ഈ പണത്തിന് പകരമായി നല്കിയിട്ടുണ്ടോ?
ഈ ചോദ്യങ്ങള്ക്കെല്ലാം കൃത്യമായ മറുപടി നല്കേണ്ടതുണ്ട്. ഇതുവരെ ഇതിനെക്കുറിച്ച് വ്യക്തമായ മറുപടി നല്കാന് പാര്ട്ടിക്ക് കഴിഞ്ഞിട്ടില്ല. ‘എല്ലാ ഇടപാടും നിയമപരമാണ്’ എന്ന് വീണാ വിജയന്റെ കമ്പനി മുമ്പ് പറഞ്ഞിരുന്നുവെങ്കിലും… എസ്എഫ്ഐഒയും ആദായനികുതി വകുപ്പും കണ്ടെത്തിയ വിവരങ്ങള് അതിനെ പൂര്ണ്ണമായി പിന്തുണയ്ക്കുന്നില്ല.
വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകുമ്പോള്… പിണറായി വിജയന് പതറുമോ? അതോ പതിവ് പോലെ നിയമപരമായി നേരിടുമോ? ഏറ്റവും വലിയ ആശങ്ക… അറസ്റ്റ് ഉണ്ടാകുമോ എന്നതാണ്. ഇഡി ഇതുവരെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞിട്ടില്ല. എന്നാല്, കള്ളപ്പണ കേസില് ചോദ്യം ചെയ്യലിന് ഹാജരാകുന്ന പ്രമുഖരെ… ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത ചരിത്രം ഇഡിക്കുണ്ട്. രാജ്യത്ത് പലേടത്തും ഇത് നടന്നിട്ടുമുണ്ട്. ഒരു മുന് മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ഒരാളെ… ഇഡി കസ്റ്റഡിയിലെടുത്താല്… അല്ലെങ്കില് അറസ്റ്റ് ചെയ്താല്… അത് കേരള രാഷ്ട്രീയത്തില് ഉണ്ടാക്കുന്ന ഭൂകമ്പം ചെറുതായിരിക്കില്ല.സിപിഎമ്മിന്റെ ദേശീയ നേതൃത്വവും കടുത്ത പ്രതിരോധത്തിലാകും.
കേന്ദ്ര ഏജന്സികള് മാത്രമല്ല… സംസ്ഥാനത്തെ വിജിലന്സും ഈ വിഷയത്തില് സജീവമായിട്ടുണ്ട്. തുടക്കത്തില് വിജിലന്സ് ഈ കേസില് കാര്യമായി ഇടപെട്ടിരുന്നില്ലെങ്കിലും… കോടതിയുടെയും മറ്റും ഇടപെടലുകളെ തുടര്ന്ന്… ഇപ്പോള് വിജിലന്സും തൈക്കണ്ടി കുടുംബത്തിനെതിരെയുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഇത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഇരട്ടി പ്രഹരമാണ്.
കേന്ദ്ര ഏജന്സികളെ രാഷ്ട്രീയമായി നേരിടാം എന്ന് പാര്ട്ടിക്ക് പറയാം. ‘ഇത് കേന്ദ്ര സര്ക്കാരിന്റെ രാഷ്ട്രീയ വേട്ടയാണ്’ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന് ശ്രമിക്കാം.പക്ഷേ, സംസ്ഥാനത്തെ ഏജന്സികള് കൂടി അന്വേഷണം കടുപ്പിക്കുമ്പോള്… ആ വാദങ്ങള് എത്രത്തോളം ജനങ്ങള് വിശ്വസിക്കും? ഇവിടെയാണ് തൈക്കണ്ടി കുടുംബം വലിയൊരു പ്രതിസന്ധിയിലാകുന്നത്. കുടുംബത്തിലെ അംഗങ്ങള് ഒന്നാകെ ഇപ്പോള് സംശയത്തിന്റെ നിഴലിലാണ്.
പിണറായി വിജയന് മുഖ്യമന്ത്രിയായി വര്ഷങ്ങളായി അധികാരത്തില് തുടര്ന്നിരുന്ന സ്ഥാനത്തുനിന്ന്, ഇപ്പോള് പ്രതിപക്ഷ നേതാവായിരിക്കുന്ന ഈ സമയത്ത് കുടുംബത്തിനെതിരെ ഇത്തരമൊരു ഗൗരവമേറിയ അഴിമതിയാരോപണം വരുന്നത് ചരിത്രത്തില് ആദ്യം. പാര്ട്ടിക്ക് അകത്തുപോലും ഇതിനെക്കുറിച്ച് സംസാരങ്ങള് തുടങ്ങിയിട്ടുണ്ട്. പരസ്യമായി ആരും എതിര്ത്തു സംസാരിക്കുന്നില്ലെങ്കിലും… അണികള്ക്കിടയില് വലിയ തോതിലുള്ള അസ്വസ്ഥതകളുണ്ട്.
വെള്ളിയാഴ്ചത്തേത് കേവലം ഒരു ദിവസത്തെ ചോദ്യം ചെയ്യല് മാത്രമല്ല.അത് പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണമാണ്. ഇതുവരെ നേരിട്ട എല്ലാ വെല്ലുവിളികളെയും രാഷ്ട്രീയമായി നേരിട്ട് അതിജീവിച്ച നേതാവാണ് അദ്ദേഹം. പക്ഷേ, ഇത്തവണ എതിരാളി വെറുമൊരു രാഷ്ട്രീയ പാര്ട്ടിയല്ല. കേന്ദ്ര സര്ക്കാരിന്റെ ശക്തിയേറിയ അന്വേഷണ ഏജന്സികളാണ്. ഇവിടെ അദ്ദേഹം എങ്ങനെ പിടിച്ചുനില്ക്കും?
അറസ്റ്റ് ഭീതിയില് തൈക്കണ്ടി കുടുംബവും സിപിഎമ്മും വിറങ്ങലിച്ചു നില്ക്കുമ്പോള്… വെള്ളിയാഴ്ച ഉച്ചയോടെ പുറത്തുവരുന്ന ഓരോ വാര്ത്തയും കേരള രാഷ്ട്രീയത്തെ മാറ്റിമറിക്കും എന്നതില് സംശയമില്ല. ഒരു കാര്യം ഉറപ്പാണ്. കേരളം ഇത്രയധികം ആകാംക്ഷയോടെ കാത്തിരുന്ന മറ്റൊരു വെള്ളിയാഴ്ച മുമ്പ് ഉണ്ടായിട്ടില്ല.


