ട്രംപിന്റെ ദൂതന്‍ റഷ്യയിലേക്ക്; പുടിനുമായി നിര്‍ണായക കൂടിക്കാഴ്ച!

Date:

നോര്‍വേയില്‍ യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായി നടത്തിയ നിര്‍ണായക ചര്‍ച്ചകള്‍ക്ക് പിന്നാലെ, വൈറ്റ് ഹൗസിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് നേരെ റഷ്യയിലേക്ക്! പ്രസിഡന്റ് പുടിനുമായി അദ്ദേഹം നേരിട്ട് കൂടിക്കാഴ്ച നടത്തുകയാണ്.

ട്രംപിന്റെ വലംകൈയായ വിറ്റ്‌കോഫ് പുതിയൊരു സമാധാന നിര്‍ദേശമാണ് ക്രെംലിനില്‍ സമര്‍പ്പിക്കുന്നത്. വന്‍ശക്തികള്‍ തമ്മില്‍ നടക്കുന്ന ഈ നീക്കത്തെ വെറുമൊരു ചര്‍ച്ചയായല്ല ലോകരാജ്യങ്ങള്‍ കാണുന്നത്.

യുക്രെയ്ന്‍ യുദ്ധത്തിന് ശേഷം തകര്‍ന്നടിഞ്ഞ ലോക സാമ്പത്തിക ക്രമത്തെ തിരികെ പിടിക്കാനുളള ഒരു അവസരമാണിത്. യുദ്ധം അവസാനിപ്പിക്കാന്‍ യുക്രെയ്‌നുമേല്‍ ശക്തമായ സമ്മര്‍ദമുണ്ട്. റഷ്യയ്ക്കാകട്ടെ, തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാനുള്ള ഒരു അവസരമാണിത്.. ഇതിനിടയില്‍ മധ്യസ്ഥനായി ട്രംപിന്റെ ഏറ്റവും വിശ്വസ്തന്‍ തന്നെയെത്തുമ്പോള്‍ ലോകരാജ്യങ്ങള്‍ ഏറെ പ്രതീക്ഷയിലാണ്.

റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളുടെ ഭാവി, യുക്രെയ്‌ന്റെ സുരക്ഷാ ഉറപ്പുകള്‍, യൂറോപ്പിന്റെ ഭാവി നയതന്ത്ര സന്തുലിതാവസ്ഥ! ഇവയൊക്കെയാണ് വിറ്റ്‌കോഫിന്റെ ചര്‍ച്ചകളില്‍ കടന്നുവരുക. എന്നാല്‍ റഷ്യ വിട്ടുകൊടുക്കാന്‍ തയ്യാറാണോ? അതോ ട്രംപിന്റെ സമാധാന ഫോര്‍മുലയെ തള്ളിപ്പറയുമോ? റഷ്യ സമാധാനത്തിന് ആഗ്രഹിക്കുന്നുണ്ടെങ്കിലും വിട്ടുവീഴ്ചകള്‍ക്കില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

ഇന്ധനവില, വിലക്കയറ്റം, പണപ്പെരുപ്പം, എല്ലാം ഈ കൂടിക്കാഴ്ചയെ ആശ്രയിച്ചിരിക്കുന്നു. വിറ്റ്‌കോഫ്-പുടിന്‍ ചര്‍ച്ച വിജയിച്ചാല്‍, അത് ആഗോള സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചുചാട്ടമുണ്ടാക്കും. പരാജയപ്പെട്ടാലോ? യുദ്ധം ഇനിയും കനക്കും.

ലോകം ഇന്ന് ഉറ്റുനോക്കുന്നത് ഒറ്റ ചോദ്യത്തിനുള്ള ഉത്തരമാണ്. ട്രംപിന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ പുടിന്‍ വഴങ്ങുമോ? അതോ ലോകം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമോ?

വാഗ്ദാനങ്ങള്‍ കൊണ്ട് ഇനി കാര്യമില്ല, ഇനി വേണ്ടത് തീരുമാനങ്ങളാണ്. അതാണ് വിറ്റ്‌കോഫിന്റെ റഷ്യന്‍ സന്ദര്‍ശനത്തെ ഏറ്റവും നിര്‍ണായകമാക്കുന്നത്.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സൗദിക്ക് കാവലായി ബ്രിട്ടന്റെ ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍

സൗദി അറേബ്യയ്ക്കു നേരെ യെമനിലെ ഹൂതി വിമതരുടെ ആക്രമണം അതിരൂക്ഷമാകുന്നു! റിയാദിലെ...

സമരമുഖത്തു നിന്ന് രാഹുല്‍ ഗാന്ധി എങ്ങോട്ട് മുങ്ങി?

ഡല്‍ഹിയിലെ തെരുവുകളില്‍ പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ ചൂട് തെല്ലും കുറഞ്ഞിട്ടില്ല. ലക്ഷ്യം ഒന്നേയുള്ളൂ…...

പിണറായി വിജയനെ എന്തിനാണ് പേടിക്കുന്നത്?

കേരള രാഷ്ട്രീയത്തില്‍ ഇന്നുവരെ ആരും കാണാത്ത രംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്....

യൂറോപ്പ് കത്തുമ്പോള്‍ ആശങ്കയോടെ കേരളം

യൂറോപ്പ് കത്തുകയാണ്! തെരുവുകളില്‍ പുകയും തീയും മാത്രം! വാര്‍ത്തകള്‍ കണ്ടു ഞെട്ടിത്തരിച്ചിരിക്കുകയാണ്...