ബംഗ്ലാദേശില്‍ കശാപ്പുചെയ്യപ്പെട്ടത് ജനാധിപത്യം; പ്രക്ഷോഭത്തിന്റെ ഒടുവില്‍ അധികാരം സൈന്യത്തിന്

Date:

ധാക്ക: ഒരു ജനാധിപത്യ രാജ്യം കൂടി പട്ടാളഭരണത്തിലേക്ക്. ബംഗ്ലാദേശില്‍ നടന്ന സംവരണവിരുദ്ധ പ്രക്ഷോഭത്തിന്റെ ഒഛുവില്‍ സംഭവിച്ചതിതാണ്. പ്രധാനമന്ത്രി ഷെക്ക് ഹസീനയ്ക്ക് രാജിവെച്ച് രാജ്യം വിടേണ്ടിവന്നു. പ്രക്ഷോഭകാരികള്‍ ഇതിനെ അവരുടെ വിജയമായി കണക്കാക്കുന്നു. പക്ഷേ തുടര്‍ന്ന് അധികാരം പിടിച്ചെടുത്തത് സൈന്യമാണെന്നുള്ളത് അവര്‍ കാണുന്നില്ലേ. ഇനി സൈന്യത്തിന്റെ ഉരുക്കുമുഷ്ടിയുടെ കീഴിലാകും അവിടെ ഭരണം. അവികസിത ജനാധിപത്യ രാജ്യങ്ങളിലെയെല്ലാം പ്രക്ഷോഭങ്ങളുടെയെല്ലാം അന്ത്യമിങ്ങനെ തന്നെ.

ഹസീനയുടെ രാജിവാര്‍ത്ത പ്രഖ്യാപിച്ചതും സൈനിക മേധാവിയായ ജനറല്‍ വഖാറുസ്സമാന്‍ ആണ്. ഇടക്കാല സര്‍ക്കാര്‍ വരുന്ന കാര്യവും പ്രഖ്യാപിച്ചു. ഞായറാഴ്ച രാത്രി തന്നെ ജനറല്‍ വഖാറുസ്സമാന്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ സൈന്യം ഇടപെടുമെന്ന അഭ്യൂഹവും പ്രചരിച്ചിരുന്നു.

കഴിഞ്ഞ ജൂണ്‍ 23നാണ് 3 വര്‍ഷത്തെ കാലാവധിയില്‍ ജനറല്‍ വഖാറുസ്സമാന്‍ ബംഗ്ലദേശിലെ സൈനിക മേധാവിയായത്. 15 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ശക്തയായ ഭരണാധികാരിക്ക് രാജ്യം വിട്ടുപോകാന്‍ അദ്ദേഹം അനുവദിച്ചത് 45 മിനിറ്റ് മാത്രമാണ്.

ഹസീനയുടെ രാജിവാര്‍ത്ത ജനറല്‍ സമാന്‍ അറിയിച്ചയുടന്‍ ജനക്കൂട്ടം തെരുവുകളിലേക്ക് ആഹ്ലാദഭരിതരായി ഇറങ്ങി. ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയില്‍ ഇരച്ചെത്തിയ സംഘം അവിടെ കണ്ടതെല്ലാം മോഷ്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കയറിയവര്‍ അവിടെ ഇരുന്ന് പുകവലിക്കുന്നതിന്റേയും സെല്‍ഫി എടുക്കുന്നതിന്റേയും വീഡിയോദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

നൂറുകണക്കിന് പേരാണ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ചെത്തിയത്. ജനക്കൂട്ടം എം.പിമാരുടെ കസേരകളില്‍ ഇരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പാര്‍ലമെന്റിനുള്ളില്‍ ഇവര്‍ ബഹളം വയ്ക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തില്‍ പങ്കെടുത്തവരുടെ അനന്തരതലമുറയ്ക്ക് സര്‍ക്കാര്‍ജോലികളില്‍ 30 ശതമാനം സംവരണം നല്‍കുന്നതിനെതിരേ ജൂലൈയില്‍ നടന്ന രാജ്യവ്യാപകപ്രക്ഷോഭത്തിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ രണ്ടുദിവസമായി നടന്ന പ്രതിഷേധപ്രകടനങ്ങള്‍. ഇതിനോടകം 300-ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മുഖ്യമന്ത്രിയെ കാത്ത് മുള്‍ക്കിരീടം; കോണ്‍ഗ്രസിനെ കാത്തിരിക്കുന്ന പ്രതിസന്ധികള്‍

നാണംകെട്ട് മുഖ്യമന്ത്രിപദം നേടിയെടുത്താല്‍ നാണക്കേടാ മുഖ്യമന്ത്രിപദം തീര്‍ത്തുകൊള്ളുമെന്നു കരുതി ഡല്‍ഹിയില്‍ തമ്പടിച്ച്...

പിണറായി പശുവളര്‍ത്തല്‍ നിര്‍ത്തിയതെന്ത്?

കേരള രാഷ്ട്രീയത്തില്‍ പത്തു വര്‍ഷം നീണ്ടുനിന്ന ഒരു ഭരണകാലഘട്ടം അവസാനിക്കുകയാണ്. മുഖ്യമന്ത്രി...

മോദിയുടേത് ഉപദേശങ്ങളോ സാമ്പത്തിക ഉപരോധങ്ങളോ?

ലോകം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒരു വശത്ത് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍,...

ഹാന്റാവൈറസും ആഢംബര കപ്പലിലെ മരണവും; ലോകം ആശങ്കയില്‍

ലോകം വീണ്ടുമൊരു വൈറസ് ഭീതിയിലാണോ? അറ്റ്ലാന്റിക് സമുദ്രത്തില്‍ നടുക്കടലില്‍ കുടുങ്ങിയ ഒരു...