കോഴിക്കോട് നിപ വൈറസ് ബാധയെന്നു സംശയം: പതിനാലുകാരന്‍ ചികിത്സയില്‍

കോഴിക്കോട്: കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പതിനാലുകാരന് നിപ വൈറസ് ബാധയെന്നു സംശയം. പെരിന്തല്‍മണ്ണ സ്വദേശിയായ 14കാരനാണ് ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ സ്രവസാമ്പിള്‍ ഇന്ന് പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയയ്ക്കും.

Leave A Reply

Please enter your comment!
Please enter your name here