ഷിരൂര്‍ ദൗത്യത്തില്‍ പങ്കെടുക്കുന്ന കാര്‍ഷിക സര്‍വകലാശാലയുടെ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീനെക്കുറിച്ച്

തൃശൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്തുന്ന ദൗത്യത്തില്‍ കാര്‍ഷിക സര്‍വകലാശാലയുടെ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീനും പങ്കെടുക്കും. കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ബാര്‍ജ് നദിയില്‍ ഉറപ്പിച്ച് നിര്‍ത്താനാവുമോ എന്ന് പരിശോധിക്കാനായി തൃശൂരിലെ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീന്‍ ഓപ്പറേറ്റര്‍മാര്‍ ഷിരൂരിലേക്ക് തിരിച്ചിട്ടുണ്ട്.

ഹിറ്റാച്ചി ബോട്ടില്‍ കെട്ടി നിര്‍മ്മിച്ചതാണ് അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീന്‍. കോള്‍പ്പടവുകളില്‍ ചണ്ടിയും ചെളിയും വാരാനാണിത് ഉപയോഗിക്കുന്നത്. കൃഷി വകുപ്പ് വാങ്ങി നല്‍കിയ ഈ മെഷീന്‍ ഇപ്പോള്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ കൈയ്യിലാണുള്ളത്. 18 മുതല്‍ 24 അടി വരെ താഴ്ചയുള്ളിടത്ത് ആങ്കര്‍ ചെയ്യാന്‍ പറ്റുമെന്നതാണ് യന്ത്രത്തിന്റെ പ്രത്യേകത.

അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീനെ കുറിച്ച് കര്‍ണ്ണാടക കളക്ടര്‍ തൃശൂര്‍ കളക്ടറോട് വിവരം തേടിയിരുന്നു. കുത്തൊഴുക്കുള്ള പുഴയില്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കാനാവുമോ എന്നാണ് പരിശോധിക്കുന്നത്. അതിനായാണ് ഓപ്പറേറ്റര്‍മാര്‍ ഷിരൂരിലേക്ക് പോകുന്നത്.

Leave A Reply

Please enter your comment!
Please enter your name here