വയനാടിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നെന്നും ഇല്ലെന്നും; എന്താണ് സത്യം
തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലിനെക്കുറിച്ചും ദുരന്തത്തെത്തുറിച്ചും കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലഭിച്ചിരുന്നോ? കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യമന്ത്രി പിണറായി വിജയനും തര്‍ക്കത്തിലാണ്. വയനാടിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്കു പിന്നാലെ അത് നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തുകയായിരുന്നു. രാജ്യസഭയില്‍ അമിത് ഷാ നടത്തിയ പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് തള്ളിയത്. തള്ളിപ്പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമെന്ന് വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാരും വാര്‍ത്താക്കുറിപ്പിറക്കി. കേരളത്തിന് ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം […]