തരംഗമായി ദേവദൂതന്‍; മികച്ച പ്രതികരണം; തള്ളിപ്പറഞ്ഞവര്‍ ഏറ്റുപറയുന്നു

2000 ത്തില്‍ ബോക്‌സോഫീസില്‍ തള്ളിക്കളഞ്ഞ മോഹന്‍ ലാലിന്റെ ദേവദൂതന്‍ ന്യൂജെന്‍ തലമുറ ഏറ്റെടുക്കുന്നു. ഞെട്ടിക്കുന്ന പ്രതികരണമാണ് ദേവദൂതന്റെ റി റീലിസിന് ലഭിക്കുന്നത്. 56 തിയേറ്ററുകളില്‍ റി റിലീസ് ചെയ്ത ദേവദൂതന്‍ പ്രേക്ഷകരുടെ തിരക്കുകാരണം നൂറോളം തിയേറ്ററുകളിലെത്തിയതായാണ് റിപ്പോര്‍ട്ട്. ഗള്‍ഫിലടക്കം ദേവദൂതന്‍ സിനിമ പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ദേവദൂതന് ലഭിക്കുന്നതും. കേരളത്തില്‍ 1.20 കോടിയില്‍ അധികം നേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

4കെ ദൃശ്യ നിലവാരത്തിലും ശബ്ദത്തിലുമുള്ള റീ മാസ്റ്റേര്‍ഡ് ആന്‍ഡ് റീ എഡിറ്റഡ് പതിപ്പായാണ് ദേവദൂതന്‍ റി മാസ്‌റ്റേര്‍ഡ് ആന്‍ റി എഡിറ്റഡ് പതിപ്പായാണ് ദോവദൂതന്‍ റിറിലീസ് ചെയ്തത്. 24 വര്‍ഷങ്ങള്‍ക്കുശേഷം ദേവദൂതന്‍ പ്രദര്‍ശനത്തിനെത്തിച്ചപ്പോള്‍ ചിത്രം കാണാന്‍ നിരവധി പേരാണെത്തുന്നത്. സംവിധാനം സിബി മലയിലും തിരക്കഥ രഘുനാഥ് പലേരിയുമാണ്. ഛായാഗ്രാഹണം സന്തോഷ് തുണ്ടിയിലാണ്. വിദ്യാസാഗര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ അക്കാലത്തെ ഹിറ്റായരുന്നു

മോഹന്‍ലാലിന് പുറമേ ചിത്രത്തില്‍ ജയ പ്രദ, ജനാര്‍ദനന്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, വിനീത് കുമാര്‍, ശരത് ദാസ്, വിജയലക്ഷ്മി, ലെന, രാധിക, സാന്ദ്ര, ജിജോയി രാജഗോപാല്‍, രാജ കൃഷ്ണമൂര്‍ത്തി, ജോയ്‌സ്, രാമന്‍കുട്ടി വാര്യര്‍ എന്നിവരുമുണ്ട്.

സംസ്ഥാന തലത്തില്‍ അന്ന് ദേവദൂതന്‍ അവാര്‍ഡും നേടിയിരുന്നു. കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറായിരുന്നു നിര്‍മാണം.

Leave A Reply

Please enter your comment!
Please enter your name here