പാരിസ് ഒളിമ്പിക്‌സ്: ആദ്യസ്വര്‍ണം ചൈനയ്ക്ക്

പാരിസ്: പത്തു മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ഫൈനലില്‍ ദക്ഷിണകൊറിയയെ 16-12ന് തോല്‍പിച്ച് ചൈന 2024 ഒളിംപിക്‌സിലെ ആദ്യ സ്വര്‍ണം നേടി. ചൈനീസ് താരങ്ങളായ ഹുവാങ് യുടിങ്ങും ഷെങ് ലിയാവോയും ആദ്യ റൗണ്ടില്‍ പിന്നില്‍നിന്ന ശേഷമാണ് മത്സരം സ്വന്തമാക്കിയത്.

ദക്ഷിണകൊറിയ വെള്ളിയും കസഖ്സ്ഥാന്‍ വെങ്കലവും നേടി. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ജര്‍മന്‍ സഖ്യത്തെയാണ് കസഖ്സ്ഥാന്‍ തോല്‍പിച്ചത്. ഈയിനത്തില്‍ ഇന്ത്യയ്ക്ക് മെഡല്‍ റൗണ്ടില്‍ കടക്കാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യയ്ക്കായി ഇറങ്ങിയ രമിത ജിന്‍ഡാല്‍ അര്‍ജുന്‍ ബബുത, എലവേനില്‍ വലറിവാന്‍ സന്ദീപ് സിങ് സഖ്യങ്ങള്‍ യഥാക്രമം ആറ്, 12 സ്ഥാനങ്ങളിലാണു ഫിനിഷ് ചെയ്തത്.

Leave A Reply

Please enter your comment!
Please enter your name here