Tag: latestnews

Keralam

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

കണ്ണൂര്‍: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. മലയാള സിനിമാ മേഖലയില്‍ നടക്കുന്നത് വ്യാപക മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ഇവ പരിശോധിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ജൂഡീഷ്യല്‍ അംഗം കെ ബൈജൂനാഥ് പറഞ്ഞു. റിപ്പോര്‍ട്ടിന്മേല്‍ ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും സ്വീകരിക്കാന്‍ പോകുന്ന നടപടികളെ കുറിച്ച് രണ്ടാഴ്ചക്കകം വിശദീകരിക്കണമെന്ന് കെ ബൈജൂനാഥ് ആവശ്യപ്പെട്ടു. സെപ്റ്റംബറില്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും. മനുഷ്യാവകാശ ലംഘനങ്ങളില്‍ […]

Crime

വ്യാജ എന്‍സിസി ക്യാമ്പിലെ പീഡനം: അറസ്റ്റിലായ യുവനേതാവ് ആത്മഹത്യ ചെയ്തു

ചെന്നൈ: തമിഴ്‌നാട് കൃഷ്ണഗിരിയില്‍ വ്യാജ എന്‍സിസി ക്യാമ്പില്‍ പങ്കെടുത്ത13 പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായെന്ന കേസില്‍ അറസ്റ്റിലായ യുവനേതാവ് ആത്മഹത്യ ചെയ്തു. നാം തമിഴര്‍ കക്ഷി നേതാവായിരുന്ന ശിവരാമന്‍ ആണ് ജീവനൊടുക്കിയത്. സേലത്തെ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് ഇയാള്‍ എലിവിഷം കഴിച്ചിരുന്നെന്നും, അറിഞ്ഞപ്പോള്‍ ആശുപത്രിയില്‍ എത്തിച്ചെന്നും എസ്പി പറഞ്ഞു. അതിനിടെ ശിവരാമന്റെ അച്ഛന്‍ അശോക് കുമാറും സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രി കാവേരി പട്ടണത്ത് […]

Keralam

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് വ്യക്തമാക്കാതെ ‘അമ്മ’

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് നിലപാട് വ്യക്തമാക്കിയാല്‍ മതിയെന്ന തീരുമാനത്തില്‍ താരസംഘടനയായ അമ്മ. എക്‌സിക്യൂട്ടീവ് യോഗത്തിന്റ തിയ്യതി ഇനിയും തീരുമാനിച്ചിട്ടില്ല. റിപ്പോര്‍ട്ട് പഠിച്ച് മാത്രമേ വിശദായ മറുപടി ഉണ്ടാകൂവെന്നാണ് അമ്മയുടെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സിനിമ മേഖലയിലെ നല്ലതിനായി സര്‍ക്കാര്‍ നടത്തുന്ന ഏത് നീക്കത്തിനും പിന്തുണയുണ്ടാകുമെന്നും സിദ്ദിഖ് പ്രതികരിച്ചിരുന്നു.

Keralam

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സ്വമേധയാ കേസെടുക്കാന്‍ നിയമമുണ്ടെന്ന് മന്ത്രി ബാലഗോപാല്‍

ഡല്‍ഹി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കാന്‍ നിയമമുണ്ടെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി കെ.എന്‍ ബാലഗോപാല്‍. ഗവണ്‍മെന്റിനു കൃത്യമായ നിലപാട് ഉണ്ടെന്നും നിയമ നടപടികള്‍ സ്വീകരിക്കാന്‍ തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പിടിച്ചു വെച്ചതല്ല. പുറത്ത് വിടുന്നതിന് നിയമപരമായ തടസ്സങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു അതിന്റെ സമയത്ത് പുറത്ത് വിട്ടു. പ്രതിപക്ഷം കണ്ണടച്ചു രാഷ്ട്രീയമായി എതിര്‍ക്കുകയാണ്. വസ്തുതാപരമായി പറയുന്നതാണ് അവരുടെ വിശ്വാസ്യതക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു..

National

പ്രധാനമന്ത്രി മോദി ഇന്ന് പോളണ്ടില്‍; 23ന് യുക്രെയ്‌നില്‍

ഡല്‍ഹി: പോളണ്ട്, യുക്രെയ്ന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രതിരിച്ചു. ഇന്ന് പോളണ്ടിലെത്തുന്ന പ്രധാനമന്ത്രി പ്രസിഡന്റ് ആന്‍ഡ്രെജ് ദുഡയുമായി കൂടിക്കാഴ്ച നടത്തും. 45 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ട് സന്ദര്‍ശിക്കുന്നത്. 1979ല്‍ മൊറാര്‍ജി ദേശായിയാണ് അവസാനമായി പോളണ്ടിലേക്കെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ ആരംഭിച്ച് 70 വര്‍ഷം ആയിരിക്കെയുള്ള ഈ സന്ദര്‍ശനം ഏറെ പ്രത്യേകതയുള്ളതാണെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. പോളണ്ട് സന്ദര്‍ശനത്തിന് ശേഷം മോദി യുക്രെയ്ന്‍ സന്ദര്‍ശിക്കും. 23ന് യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെത്തുന്ന മോദി […]

National

കൊല്‍ക്കത്ത പീഡനം: മുന്‍ പ്രിന്‍സിപ്പലിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ സിബിഐ

കൊല്‍ക്കത്ത: ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സഞ്ജയ് ഘോഷിനെ സിബിഐ നുണപരിശോധനയ്ക്ക് വിധേയനാക്കും. കേസുമായി ബന്ധപ്പെട്ട് സഞ്ജയ് ഘോഷിനെ സിബിഐ ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു. സഞ്ജയ് ഘോഷിന്റെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നും അതിനാല്‍ നുണപരിശോധന വേണ്ടിവരുമെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. നുണപരിശോധന നടത്താന്‍ സിബിഐയ്ക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്. കൊലപാതക വിവരം അറിഞ്ഞപ്പോള്‍ എന്തായിരുന്നു പ്രതികരണം, മൃതദേഹം കാണിക്കുന്നതിന് മുന്‍പ് മൂന്നുമണിക്കൂറോളം യുവതിയുടെ മാതാപിതാക്കളെ […]

Keralam

ആദിവാസി, ദലിത് സംഘടനകളുടെ ഹര്‍ത്താല്‍ നാളെ

തൊടുപുഴ: പട്ടികജാതി പട്ടികവര്‍ഗ സംവരണപ്പട്ടിക അട്ടിമറിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് ആരോപിച്ച് സംസ്ഥാനത്ത് ഹര്‍ത്താല്‍ നാളെ വിവിധ ആദിവാസി ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. ഭീം ആര്‍മിയും വിവിധ സംഘടനകളും ദേശീയതലത്തില്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ ഭാഗമായാണു ഹര്‍ത്താല്‍ എന്ന് ഊരുകൂട്ടം ഏകോപന സമിതി ചെയര്‍മാന്‍ നോയല്‍ വി. ശാമുവേല്‍ അറിയിച്ചു. പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വയനാടിനെ ഒഴിവാക്കും. സുപ്രീംകോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തുക, വിദ്യാഭ്യാസ മേഖലയില്‍ […]

National

ബംഗാള്‍ സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവവനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ബംഗാള്‍ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. സംഭവത്തെ ഭയാനകമെന്ന് വിശേഷിപ്പിച്ച സുപ്രീം കോടതി ഇത് രാജ്യത്തുടനീളമുള്ള ഡോക്ടര്‍മാരുടെ സുരക്ഷയുടെ പ്രശ്നമാണെന്നുംചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയുന്നില്ലെങ്കില്‍, തൊഴില്‍ ഇടങ്ങള്‍ സുരക്ഷിതമല്ലെങ്കില്‍ അവര്‍ക്ക് തുല്യത നിഷേധിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. സംഭവത്തില്‍ കേസ് എടുക്കുന്നതില്‍ കാലതാമസം വരുത്തിയ ബംഗാള്‍ സര്‍ക്കാരിനെയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ആശുപത്രി […]

Keralam

ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

എടത്വാ: ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണ അന്ത്യം. എടത്വാ നെടുവംമാലില്‍ എം സി ഭവനില്‍ ദേവരാജന്റെ ഏക മകന്‍ ദീപു (21) ആണ് മരിച്ചത്. ഇന്ന് രാവിലെ 12 ന് വീയപുരം ഹൈസ്‌കൂളിന് സമീപത്ത് വെച്ചാണ് അപകടം. മാതാവ് സിന്ധുവിന്റെ കുടുംബ വീടായ ഹരിപ്പാട്ട് പോയി മടങ്ങി വരുന്നതിനിടെയാണ് അപകടം. ദീപുവിനെ ഓടിക്കൂടിയ നാട്ടുകാര്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീയപുരം പോലീസ് മേല്‍ നടപടി സ്വീകരിച്ച ശേഷം മൃതദേഹം സ്വകാര്യ […]

Keralam

മലപ്പുറം എസ്പിയെ അധിക്ഷേപിച്ച് പി.വി അന്‍വര്‍ എംഎല്‍എ യുടെ പ്രസംഗം

മലപ്പുറം: മലപ്പുറം എസ്പി എസ് ശശിധരനെ അധിക്ഷേപിച്ച് പിവി എന്‍വര്‍ എംഎല്‍എയുടെ പ്രസംഗം. മലപ്പുറം ജില്ലാ പോലീസ് അസോസിയേഷന്‍ സമ്മേളന വേദിയിലാണ് എംഎല്‍എ യുടെ അധിക്ഷേപ പ്രസംഗം. വേദിയില്‍ തന്നെ ദീര്‍ഘനേരം കാത്തിരിക്കാന്‍ നിര്‍ബ്ബന്ധിതനാക്കി എന്നാരോപിച്ചാണ് എസ്പിയെ അന്‍വര്‍ആക്ഷേപിച്ചത്. മറുപടി പ്രസംഗത്തില്‍ കാര്യമായി പ്രസംഗിക്കാതെ എസ്പി വേദി വിട്ടുപോകുകയും ചെയ്തു. പരിപാടിയില്‍ എംഎല്‍എ ഉദ്ഘാടകനും എസ്പി മുഖ്യപ്രഭാഷകനുമായിരുന്നു. എന്നാല്‍ ഐപിഎസ് ഓഫീസറുടെ പെരുമാറ്റം പോലീസ് സേനയ്ക്ക് തന്നെ നാണക്കേടാണെന്ന് പറഞ്ഞ് പ്രസംഗം ആരംഭിച്ച എംഎല്‍എ എസ്പിക്കെതിരെ രൂക്ഷ […]