ലബനനില്‍ ഇസ്രയേല്‍ ബോംബാക്രമണം; ഗോലാന്‍ കുന്നുകളിലെ ആക്രമണത്തിന് തിരിച്ചടി

ജറുസലം: തെക്കന്‍ ലബനനിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ശക്തമായ ബോംബാക്രമണം നടത്തി. ശനിയാഴ്ച ഇസ്രയേല്‍ അധിനിവേശ ഗോലാന്‍ കുന്നുകളില്‍ ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തില്‍ 12 കുട്ടികള്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയാണിത്.

ഗാസ യുദ്ധം ആരംഭിച്ചതിനു പിന്നാലെയാണു ലബനനിലെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്. ഗാസ സംഘര്‍ഷം ലബനനിലേക്കും കത്തിപ്പടരുന്ന സാഹചര്യമാണുള്ളത്. യുഎസ് സന്ദര്‍ശനം കഴിഞ്ഞെത്തിയ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇന്നലെ അടിയന്തര സുരക്ഷാ കാബിനറ്റ് ചേര്‍ന്നു. ഗോലാന്‍ കുന്നുകളിലെ മജ്ദല്‍ ഷംസ് ഗ്രാമത്തില്‍ കുട്ടികളുടെ ഫുട്‌ബോള്‍ മൈതാനത്താണു റോക്കറ്റാക്രമണമുണ്ടായത്.

Leave A Reply

Please enter your comment!
Please enter your name here