പിടിക്കപ്പെടുമെന്ന് കണ്ടപ്പോള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതായി വനിതാ ഡോക്ടറുടെ മൊഴി

Date:

തിരുവനന്തപുരം: പോലീസ് പിടിയിലാകുമെന്ന് മനസ്സിലായതോടെ ആത്മഹത്യയ്ക്കും ശ്രമിച്ചെന്ന് വഞ്ചിയൂരില്‍ യുവതിയെ എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവച്ചു പരുക്കേല്‍പിച്ച കേസില്‍ അറസ്റ്റിലായ വനിതാ ഡോക്ടറുടെ മൊഴി. ഷിനിയുടെ ഭര്‍ത്താവ് സുജീത്ത് വിളിച്ചതോടെയാണ് താന്‍ കുടുങ്ങുമെന്ന് ഡോക്ടര്‍ തിരിച്ചറിഞ്ഞത്. ഭാര്യയ്ക്ക് വെടിയേറ്റപ്പോള്‍ തന്നെ അതിന് പിന്നില്‍ ഡോക്ടറാണെന്ന് ഭര്‍ത്താവ് സുജിത്ത് തിരിച്ചറിഞ്ഞിരുന്നു. ഇതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് ഡോക്ടറുടെ കുറ്റസമ്മതം.

സംബവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജീത്തും ഡോക്ടറും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. മാലദ്വീപിലുള്ള സുജീത്തും ഡോക്ടറും കൊല്ലത്തെ മറ്റൊരു ആശുപത്രിയില്‍ ഒരുമിച്ച് ജോലിചെയ്തിരുന്നു. ഈ സമയത്ത് ഇരുവരും സൗഹൃദത്തിലായെന്നും പിന്നീട് ഇതില്‍ പ്രശ്‌നങ്ങളുണ്ടായെന്നുമാണ് വിവരം.

കൃത്യമായ ആസൂത്രണം നടത്തിയാണ് എയര്‍ പിസ്റ്റള്‍ വാങ്ങിച്ചത്. ഒരു തവണ വെടിയുതിര്‍ക്കുകയും വീണ്ടും ലോഡ് ചെയ്യുന്നതുമായ തോക്ക് ഓണ്‍ലൈനില്‍ കണ്ടെങ്കിലും തുടരെ വെടിവയ്ക്കാവുന്ന തോക്കിനെക്കുറിച്ച് പരിശോധിച്ചുറപ്പിച്ചാണ് വാങ്ങിയത്. തോക്ക് പൊലീസ് ഫൊറന്‍സിക് വിഭാഗത്തിന്റെ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയച്ചു.

രക്ഷപ്പെടുന്നതിനായുള്ള കാര്യങ്ങളും മുന്‍കൂട്ടി ആസൂത്രണം ചെയ്തു. കൃത്യം കഴിഞ്ഞ് തിരുവനന്തപുരത്തു നിന്ന് കൊല്ലത്തെത്തിയത് വെറും 1.10 മണിക്കൂര്‍ കൊണ്ടാണ്. അതിവേഗമാണ് കാറില്‍ ഡോക്ടര്‍ പോയതെന്ന് പൊലീസ് ക്യാമറകളിലും തെളിഞ്ഞു.തോക്ക് വാങ്ങിയതിന്റെ ഉള്‍പ്പെടെ രേഖകള്‍ പൊലീസ് തെളിവായി ശേഖരിച്ചു. അറസ്റ്റിലായ ഡോക്ടര്‍ കൊല്ലത്തെ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലാണ് ജോലിചെയ്തിരുന്നത്. എം.ബി.ബി.എസിന് ശേഷം പള്‍മണോളജിയില്‍ എം.ഡി.യെടുത്ത ഇവര്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനിലും സ്‌പെഷ്യലൈസ് ചെയ്തിരുന്നു. പ്രതിയുടെ ഭര്‍ത്താവും ഡോക്ടറാണ്.

ഞായറാഴ്ച രാവിലെ എട്ടരയോടെ ഷിനിയുടെ വീട്ടിലെത്തി വെടിവെപ്പ് നടത്തിയശേഷം അതേ കാറില്‍തന്നെ പ്രതി കൊല്ലത്തേക്ക് തിരിച്ചു. ബൈപ്പാസ്, കഴക്കൂട്ടം, കല്ലമ്പലം വഴി കൊല്ലത്തെത്തിയ പ്രതി അന്നേദിവസം ആശുപത്രിയില്‍ ഡ്യൂട്ടിക്ക് കയറി. ഒരിക്കലും പിടിക്കപ്പെടില്ലെന്ന അമിതമായ ആത്മവിശ്വാസത്തില്‍ പിന്നീട് പതിവുപോലെ ആശുപത്രിയിലെ ജോലിയിലും മുഴുകി. എന്നാല്‍, കൃത്യം നടന്ന് മൂന്നാംദിവസം അന്വേഷണസംഘം പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മദ്യനയം: സതീശന്റെ വീര്യം കൂട്ടുമോ കുറയ്ക്കുമോ?

കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പുകയുന്നത് വെറുമൊരു വിവാദമല്ല. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ...

പ്രധാനമന്ത്രിമാര്‍ വാഴാത്ത യുകെ; ആരാണ് ഈ തകര്‍ച്ചയ്ക്ക് പിന്നില്‍?

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്ന്, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരായിരുന്ന ചരിത്രമുള്ള...

പാറ്റകളുടെ സമരം തണുക്കുന്നുവോ? സര്‍ക്കാരിന്റെ രഹസ്യതന്ത്രം വിജയിച്ചോ?

കോക്രോച്ച് ജനതാ പാര്‍ട്ടി അഥവാ CJP-യുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന സമരം...

ഇന്ത്യയില്‍ എന്തുകൊണ്ട് ഒരു ‘ജെന്‍സി വിപ്ലവം’ നടക്കില്ല?

ഒരു കോടി എഴുപത് ലക്ഷം ഫോളോവേഴ്സ്. വെറും അഞ്ച് ദിവസം കൊണ്ട്...