ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനി ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍

Date:

പാലക്കാട്: ബംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകള്‍ അതുല്യ ഗംഗാധരനെ (19) ആണ് ഇന്നലെ രാത്രി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഒന്നാം വര്‍ഷ ബിഎസ്്‌സി നഴ്സിങ് വിദ്യാര്‍ഥിനിയാണ് അതുല്യ. ഹോസ്റ്റലില്‍ മറ്റ് മൂന്ന് സഹപാഠികള്‍ക്കൊപ്പമാണ് അതുല്യ താമസിച്ചിരുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

അതുല്യയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിജെപി സമരത്തിന്റെ ചുക്കാന്‍ അഭിജിത്തില്‍ നിന്നും സോനം വാങ്ചുക്കിലേക്കെത്തുമ്പോള്‍

രാജ്യതലസ്ഥാനം വീണ്ടുമൊരു വന്‍ സമരത്തിലേക്ക് നീങ്ങുകയാണോ? ജന്തര്‍മന്തറില്‍ ദിവസങ്ങളായി തമ്പടിച്ചിരിക്കുന്ന വിദ്യാര്‍ത്ഥി...

അയോധ്യയിലെ കോടികളുടെ തട്ടിപ്പ്; കാവല്‍ക്കാര്‍ കൊള്ളക്കാരായപ്പോള്‍

തീര്‍ത്ഥാടകരുടെ കണ്ണീരും പ്രാര്‍ത്ഥനയും കലര്‍ന്ന നാണയത്തുട്ടുകള്‍. വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ സമ്പത്തില്‍ നിന്ന്,...

ഇറ്റലിയുടെ ‘അയണ്‍ ലേഡി’ ഇന്ത്യക്കാരുടെ പ്രിയങ്കരിയായതെങ്ങനെ?

ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിദേശ നേതാവ് ആരാണ്?...

മദ്യനയം: സതീശന്റെ വീര്യം കൂട്ടുമോ കുറയ്ക്കുമോ?

കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പുകയുന്നത് വെറുമൊരു വിവാദമല്ല. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ...